സി പി എം പ്രകടനത്തിന് നേരെ ബോംബേറ്, നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്ക്; പാനൂരില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
Oct 8, 2017, 23:25 IST
കണ്ണൂര്‍: (www.kasargodvartha.com 08.10.2017) പാനൂര്‍ കൈവേലിക്കലില്‍ സി പി എം പ്രകടനത്തിന് നേരെ ബോംബേറ്. നിരവധി പ്രവര്‍ത്തകര്‍ക്കും സി ഐ അടക്കം നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം കൈവേലിക്കലില്‍ നടത്തിയ സമ്മേളനത്തിന് ശേഷം നടന്ന പ്രകടനത്തിന് നേരെയാണ് വൈകിട്ടോടെ ബോംബേറുണ്ടായത്. ബോംബിന്റെ ചീളുകള്‍ തെറിച്ചു നാലു സ്ത്രീകള്‍ക്കും നിസാര പരിക്കേറ്റു.
സി പി എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, വെസ്റ്റ് എലാങ്കോട് ബ്രാഞ്ച് സെക്രട്ടറി ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സി ഐ ഉള്‍പെടെ പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് സി പി എം ആരോപിച്ചു. സ്ഥലത്ത് സി പി എം ലോക്കല്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ച കൊടിമരങ്ങളും ബോര്‍ഡും നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനു നേരേയാണ് ബോംബേറുണ്ടായത്. വന്‍ പോലീസ് സന്നാഹമാണ് പാനൂരില്‍ ക്യാമ്പ് ചെയ്യുന്നത്.
അക്രമത്തില്‍ പ്രതിഷേധിച്ച് സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍. പാനൂര്‍ നഗരസഭയിലെ ചൊക്ലി, മൊകേരി, കുന്നോത്ത് പറമ്പ്, തൃപ്രങ്ങോട്ടൂര്‍ ഭാഗങ്ങളിലാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും അവശ്യ സര്‍വീസുകളെയും ഒഴിവാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kannur, Top-Headlines, News, Clash, CPM, Harthal, RSS, Police, Injured, Kerala,