ശീതളപാനീയം കഴിച്ച കുട്ടിയെ വായില്‍ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Oct 16, 2012, 14:45 IST
തൃക്കരിപ്പൂര്‍: ശീതളപാനീയം കഴിച്ച കുട്ടിയെ വായപൊള്ളിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധൂര്‍ പഞ്ചായത്തിലെ ക്ലര്‍ക്ക് ഇടയിലക്കാട്ടെ ബര്‍ണാഡിന്റെ മകന് അലനെയാണ് (ആറ്) വായ പൊള്ളിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച കണ്ണൂര്‍ റെയില്‍വേ സറ്റേഷനിലെ കടയില്‍ നിന്നും വാങ്ങിയ മാ എന്ന പാനീയം വാങ്ങി കുടിക്കാന്‍ തുടങ്ങിയ കുട്ടിയുടെ മേല്ചുണ്ടില് നിറവ്യത്യാസവും നീരും കാണപ്പെടുകയും, തുടര്‍ന്ന് വായയില്‍ എരിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുകയും തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Keywords : Child, Hospital, Trikaripure, Madhur, Panchayath, Kannur, Railway station, Kerala