വീട് നിര്‍മ്മാണത്തിനായി ഇറക്കിയ ജില്ലിയില്‍ കയറിക്കളിച്ചതിന് എട്ടുവയസുകാരിക്ക് മര്‍ദനം
May 17, 2019, 09:08 IST
കണ്ണൂര്‍: (www.kasargodvartha.com 17.05.2019) വീട് നിര്‍മ്മാണത്തിനായി ഇറക്കിയ ജില്ലിയില്‍ കയറിക്കളിച്ചതിന് എട്ടുവയസുകാരിയെ അടിച്ചുപരിക്കേല്‍പിച്ചതായി പരാതി. ബക്കളം കടമ്പവേരിയിലെ കല്ലേന്‍ഹൗസില്‍ അമയ (എട്ട്) ആണ് അയല്‍വാസിയുടെ മര്‍ദനത്തിനിരയായത്. പരിക്കേറ്റ അമയയെ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 14ന് ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. അമയയും കൂട്ടുകാരും വീടിന് സമീപത്ത് കളിക്കുകയായിരുന്നു. സമീപത്തെ വ്യാപാരിയായ ഷാജിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിനടുത്ത് വെച്ചായിരുന്നു കുട്ടികള്‍ കളിച്ചിരുന്നത്. ഇവിടെ വീട് നിര്‍മ്മാണത്തിനാവശ്യമായ ജില്ലി കൂട്ടിയിട്ടിരുന്നു. കുട്ടികളില്‍ ചിലര്‍ ഇതിനിടെ ജില്ലിക്കല്ലിന് മുകളില്‍ കയറി കളിക്കാനും തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാജി ഇവിടെയെത്തിയെങ്കിലും മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു.
എന്നാല്‍ അമയയെ പിടികൂടിയ ഷാജി അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദനമേറ്റ് കുട്ടിയുടെ പുറംഭാഗത്തെ അസ്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. കൃഷ്ണന്റെയും ഉഷയയുടെയും മകളാണ് അമയ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Top-Headlines, Kerala, news, Assault, Attack, Crime, Child attacked by Neighbor
< !- START disable copy paste -->