കണ്ണൂര്‍ സര്‍വകലാശാലയുടെ മഞ്ചേശ്വരം ക്യാംപസ് നാടിന് സമർപിച്ചു; അടുത്തവര്‍ഷം എല്‍എല്‍ബി കോഴ്സ് ആരംഭിക്കാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി; 'കാസര്‍കോടിന്റെ വികസനത്തിന് നല്കി വരുന്നത് പ്രത്യേക പരിഗണന'
Nov 20, 2021, 19:09 IST
മഞ്ചേശ്വരം: (www.kasargodvartha.com 20.11.2021) കാസര്‍കോടിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ വര്‍ഷം തന്നെ ഇവിടെ എല്‍ എല്‍ എം കോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം എല്‍ എല്‍ ബി കോഴ്സും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മഞ്ചേശ്വരം ക്യാമ്പസിനെ അകാഡെമിക് മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഇതിനെ ഭാഷാവൈവിധ്യ പഠനകേന്ദ്രമായി വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍കാര്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സവിശേഷമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ മഞ്ചേശ്വരം സെന്റര്‍ ഉള്‍പെടെയുള്ള മുന്‍കൈകളിലൂടെ കാസര്‍കോട് ജില്ലയ്ക്കു കൂടി അവയുടെ പ്രയോജനം ലഭ്യമാക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നത്. സമസ്ത മേഖലകളിലും കാസര്‍കോടിന്റെ വികസനത്തിനു പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍കാര്‍ നല്കി വരുന്നത്. പുതിയ മെഡികല്‍ കോളജ് ജില്ലയില്‍ ആരംഭിച്ചതും 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതും 244 വിദ്യാലയങ്ങളെ ഹൈടെക് ആക്കിയതുമൊക്കെ അതിന്റെ ദൃഷ്ടാന്തങ്ങളാണ്.
തരിശു രഹിത ഗ്രാമങ്ങള്‍ ഒരുക്കിയതും ലൈഫ് മിഷനിലൂടെ എണ്ണായിരത്തിലധികം ഭവനങ്ങള്‍ പണിതതും ഹൈവേ വികസനം ത്വരിതപ്പെടുത്തിയതുമെല്ലാം കാസര്‍കോട് ജില്ലയെയും ഇവിടുത്തെ ജനങ്ങളെയും സര്‍കാര്‍ സവിശേഷമായി കരുതുന്നതുകൊണ്ടാണ്. ഈ വിധത്തിലുള്ള സമഗ്ര ഇടപെടലുകളിലൂടെ അടിസ്ഥാന ആവശ്യങ്ങള്‍ - ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെല്ലാം നിറവേറ്റപ്പെടുന്നു എന്നുറപ്പുവരുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍കാരിന്റെ കാലത്തുള്പെടെ പുതിയ തസ്തികകള്‍ അനുവദിച്ച് കണ്ണൂര്‍ സര്‍വകലാശാലയുടെ അഭിവൃദ്ധിക്കുതകുന്ന നിലപാടുകളാണ് കൈക്കൊണ്ടിട്ടുള്ളത്. മഞ്ചേശ്വരത്തെ പുതിയ ക്യാമ്പസ് അത്തരം നിലപാടുകളുടെ പ്രത്യക്ഷ ഉദാഹരണമാണ്. കേരളം വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും മാറുകയാണ്. ആ മാറ്റത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അതിനു സഹായകരമാവുന്ന വിധത്തില്‍ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഒരുക്കിയ ശക്തമായ അടിത്തറയില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയും നവീകരണവും സാധ്യമാക്കുകയാണ്.
വിജ്ഞാന സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ വിജ്ഞാനത്തെ ഉത്പാദന പ്രക്രിയയുമായി ബന്ധിപ്പിക്കുകയും അങ്ങനെ ഉത്പാദനരംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുകയുമാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തിന് വ്യവസായ സംരംഭങ്ങളുമായി ജൈവവും സക്രിയവുമായ ബന്ധം ഉണ്ടാകണം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകളെ വ്യവസായങ്ങളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കണം. അങ്ങനെ നാട് നേരിടുന്ന പ്രശ്നങ്ങള്‍ക്കു ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ആധുനിക അറിവുകളിലും അടിസ്ഥാനപ്പെട്ടുകൊണ്ട് പരിഹാരം കാണാന്‍ കഴിയണം. അതിനുള്ള ചാലകശക്തികളാവണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അത്തരത്തില്‍ നാടിനും സമൂഹത്തിനും ഗുണകരമാകുന്ന ഗവേഷണങ്ങള്‍ നടത്താന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്ഥിരം അധ്യാപകരുടെ കുറവുമൂലം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ തന്നെ വിദ്യാർഥികള്‍ക്ക് ഉന്നത പഠനത്തിന് മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. 72 സ്ഥിരം അധ്യാപകരാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉള്ളത്. 113 അധ്യാപകര്‍ കരാര്‍ വേതനത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ അധ്യാപക തസ്തിക സൃഷ്ടിച്ച് നിലവിലെ പരിമിതികള്‍ മറികടക്കുന്നതിന് ആവശ്യമായ പരിഗണന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എ കെ എം അശ്റഫ് എം എല്‍ എ ഉദ്ഘാടന ശിലാഫലകം അനാഛാദനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന് സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ് ജഡ്ജ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട റി എം ശുഐബ്, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ. എ അശോകന് റിപോർട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സരിത, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശമീല ടീചെര്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന് മോന്താരോ, ജില്ലാ പഞ്ചായത്തംഗം കെ കമലാക്ഷി, സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍ അബ്ദുൽ ഹമീദ്, മഞ്ചേശ്വരം പഞ്ചായത്തംഗം യാദവ ബഡാജെ, ക്യാമ്പസ് ഡയറക്ടര്‍ ഡോ. ശീനാ ശുകൂർ, കെ വി ശില്പ, രാഖി രാഘവന്, കെ ആര് ജയാനന്ദ സംസാരിച്ചു. പ്രോ. വൈസ് ചാന്‍സിലര്‍ എ സാബു നന്ദി പറഞ്ഞു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Top-Headlines, Kannur, Manjeshwaram, Pinarayi-Vijayan, Minister, Government, Chief Minister inaugurated 8th Campus of Kannur University at Manjeswaram.