Ramesh Chennithala | കമ്യുണിസ്റ്റ് വല്‍ക്കരണവും കാവി വല്‍ക്കരണവും വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല
Jan 4, 2024, 20:34 IST
കണ്ണൂര്‍: (KasargodVartha) കമ്യൂണിസ്റ്റ് വല്‍ക്കരണവും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഇടപെടലുകളും വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് വര്‍കിങ് കമിറ്റി അംഗം രമേശ് ചെന്നിത്തല. കണ്ണൂര്‍ ജില്ലയില്‍ കാംപസുകളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി കെ എസ് യു ജില്ലാ കമിറ്റി സംഘടിപ്പിച്ച വിജയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധഃപതിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്, റിജില്‍ മാക്കുറ്റി, സനൂജ് കുരുവട്ടൂര്‍, ഫര്‍ഹാന്‍ മുണ്ടേരി, പ്രിയ സി പി, അര്‍ജുന്‍ കറ്റയാട്ട്, സുഹൈല്‍ ചെമ്പന്തൊട്ടി, ആകാശ് ഭാസ്‌കരന്‍, അഷിത്ത് അശോകന്‍, മുഹമ്മദ് റാഹിബ്, ഹരികൃഷ്ണന്‍ പാളാട്, അലക്സ് ബെന്നി, ജോസഫ് തലക്കല്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Ramesh Chennithala says communistization and saffronization are destroying the quality of the education sector, Kannur, News, Ramesh Chennithala, Criticized, SFI, KSU, CPM, Campus, Politics, Kerala News.