ചീമേനി താപനിലയം: പഠന സംഘം മറ്റു താപനിലയങ്ങള്‍ സന്ദര്‍ശിക്കും
Aug 5, 2014, 17:16 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2014) ജനങ്ങളുടെ ആശങ്ക പരിഹരിച്ച് ചീമേനി താപനിലയം യാഥാര്‍ത്ഥ്യമാക്കുന്നതിന് ജനപ്രതിനിധി കളുടെ നേതൃത്വത്തിലുളള പഠനസംഘം മറ്റു താപനിലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന വൈദ്യുതി രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുളള ഉന്നതതല സമിതി യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ എം. ശിവശങ്കരന്‍, എംഎല്‍എ മാരായ പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), കെഎസ്ഇബി പ്രസരണവിഭാഗം ഡയറക്ടര്‍ വിക്രമന്‍ നായര്‍, കെഎസ്ഇബി ഉല്പാദന വിതരണ വിഭാഗം ഡയറക്ടര്‍ മുഹമ്മദലി റാവുത്തര്‍, ചീഫ് എഞ്ചിനീയര്‍മാരായ വേണുഗോപാലന്‍, അശോകന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
മലബാറിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഉപകരിക്കുന്ന ചീമേനി താപനിലയം യാഥാര്‍ഥ്യമാക്കുന്നതിന് ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണ്ണമായി പരിഹരിക്കണമെന്ന് എംഎല്‍എ മാര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഒരു മാസത്തിനകം ഉത്തരേന്ത്യയില്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
എംപി, എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ , ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, രാഷ്ട്രീയകക്ഷി, പരിസ്ഥിതി, മാധ്യമ മേഖലകളിലെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് താപനിലയങ്ങള്‍ സന്ദര്‍ശിക്കുക. ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളില്‍ ചാരവും മാലിന്യങ്ങളും പൊതുവേ കുറവാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും അധികം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുളള നിലയമായി ചീമേനി താപനിലയത്തെ മാറ്റാന്‍ കഴിയും.വ്യാവസായിക മേഖലയില്‍ വലിയ മുന്നേറ്റത്തിനും ഇത് വഴിയൊരുക്കും. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും പരിഹരിച്ചു മാത്രമേ ചീമേനി നിലയം യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജമേഖലയില്‍ ജില്ല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. മൈലാട്ടി ഡീസല്‍ നിലയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വോള്‍ട്ടേജ് ക്ഷാമം ജീവനക്കാരുടെ കുറവ്, ട്രാന്‍സ്‌ഫോമുകളുടെ അപര്യാപ്തത, വൈദ്യുതിഭവന്‍ ഇല്ലാത്തത്, പ്രസരണവിഭാഗം സര്‍ക്കിള്‍ ജില്ലയില്‍ ആരംഭിക്കാത്തതിലുളള പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. കാസര്‍കോടും കാഞ്ഞങ്ങാടും സ്ഥാപിച്ച ഭൂഗര്‍ഭ കേബിളുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ അടിയന്തിരനടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ സ്‌പെഷല്‍ വോള്‍ട്ടേജ് ഇംപ്രൂവ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തി വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണും. കാസര്‍കോട് ടൗണ്‍ 33 കെവി സബ്‌സ്റ്റേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം. ചെര്‍ക്കള, നെല്ലിക്കുന്ന് സെക്ഷനുകള്‍ വിഭജിക്കണമെന്നും ബാവിക്കര കുടിവെളള പദ്ധതിയുടെ വൈദ്യുതി മുടങ്ങാതിരിക്കാന്‍ മൈലാട്ടിയില്‍ നിന്ന് പ്രത്യേക ലൈന്‍ വലിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. വിദ്യാനഗര്‍ സബ്‌സ്റ്റേഷനിലെ രണ്ടാമത്തെ ട്രാന്‍സ്‌ഫോമറിന്റെ ശേഷി 20 മെഗാവാട്ടാക്കി കൂട്ടാനും നിര്‍ദ്ദേശിച്ചു.
മഞ്ചേശ്വരം മണ്ഡലത്തില്‍ മഞ്ചേശ്വരം , വോര്‍ക്കാടി, ഉപ്പള, കുഞ്ചത്തൂര്‍ സെക്ഷനുകളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണെന്ന് പിബി അബ്ദുള്‍ റസാഖ് എംഎല്‍എ പറഞ്ഞു. വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായ മഞ്ചേശ്വരം മണ്ഡലത്തില്‍ പുതിയ സബ്‌സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നും ട്രാന്‍സ്‌ഫോമറുടെ എണ്ണം കൂട്ടണമെന്നും എംഎല്‍എ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രാജപുരം 110 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കണം. ബേളൂര്‍ 33 കെവി സബ്‌സ്റ്റേഷന്‍ ശേഷി വര്‍ദ്ധിപ്പിക്കണം. 40 വര്‍ഷം പഴക്കമുളള കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിലെ 10 മെഗാവാട്ട് ട്രാന്‍സ്‌ഫോമറിന്റെ ശേഷി 20 മെഗാവാട്ടായി കൂട്ടണമെന്ന് ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ വിഭജിച്ച് കാസര്‍കോട് സര്‍ക്കിള്‍ രൂപീകരിക്കണമെന്നും ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്നും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ(തൃക്കരിപ്പൂര്‍) നിര്‍ദ്ദേശിച്ചു. പഴകിയ ട്രാന്‍സ്‌ഫോമറുകളും ഉപകരണങ്ങളും ജില്ലയ്ക്ക് നല്‍കുന്നത് ഒഴിവാക്കണം. മൈലാട്ടി പവര്‍ പ്ലാന്റ് ഗവണ്‍മെന്റ് ഏറ്റെടുക്കണം. നീലേശ്വരം സബ് സ്റ്റേഷന്‍ 110 കെവി ആക്കണം. വലിയപറമ്പില്‍ 33 കെവി സബ് സ്റ്റേഷന്‍ വേണം. വെസ്റ്റ് എളേരി 33 കെവി സ്റ്റേഷന്റെ ശേഷി ഉയര്‍ത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തവിട്‌ഗോളി- മൈലാട്ടി 220 കെവി ലൈന്‍ ഇരട്ടിപ്പിക്കല്‍ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ) ആവശ്യപ്പെട്ടു.
കേന്ദ്രസര്‍വ്വകലാശാല, ബിആര്‍ഡിസി ടൂറിസം പദ്ധതി എന്നിവ പരിഗണിച്ച് പെരിയയില്‍ 33 കെവി സബ്‌സ്റ്റേഷന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദുമ നിയോജകമണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യൂതീകരണത്തിനുളള സാങ്കേതിക തടസ്സം പരിഹരിക്കണം. ദേലംപാടിപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ വൈദ്യുതി ലഭ്യമാക്കണം. മാനദണ്ഡങ്ങള്‍ക്കനുസൃതമായി വനത്തിലൂടെ ലൈന്‍വലിക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്യ, മല്ലംപാറ, വെളളക്കയം എന്നിവിടങ്ങളില്‍ അനുമതി നല്‍കണം. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ , ഡിഎഫ്ഒ ആസിഫ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.കെ മുഹമ്മദ് കമ്പാര്‍, പിസി രാജേന്ദ്രന്‍, എ. കുഞ്ഞിരാമന്‍ നായര്‍ , പി.കെ മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, കേരളം, cheemeni, Electricity, MLA, Collectorate, MP, Kannur, Kanhangad, Central University, Cheemeni Thermal Plant: Delegation to visit other plants
Advertisement:
ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ എം. ശിവശങ്കരന്‍, എംഎല്‍എ മാരായ പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), കെഎസ്ഇബി പ്രസരണവിഭാഗം ഡയറക്ടര്‍ വിക്രമന്‍ നായര്‍, കെഎസ്ഇബി ഉല്പാദന വിതരണ വിഭാഗം ഡയറക്ടര്‍ മുഹമ്മദലി റാവുത്തര്‍, ചീഫ് എഞ്ചിനീയര്‍മാരായ വേണുഗോപാലന്‍, അശോകന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
മലബാറിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഉപകരിക്കുന്ന ചീമേനി താപനിലയം യാഥാര്‍ഥ്യമാക്കുന്നതിന് ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണ്ണമായി പരിഹരിക്കണമെന്ന് എംഎല്‍എ മാര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഒരു മാസത്തിനകം ഉത്തരേന്ത്യയില്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
File Photo |