city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീകളോട് സൗഹൃദം നടിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍; പിടിയിലായത് കാസര്‍കോട് സ്വദേശി, തട്ടിപ്പ് നടത്തുന്നത് വന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച്, തട്ടിപ്പിനിരയായത് നിരവധി സ്ത്രീകള്‍

കണ്ണൂര്‍: (www.kasargodvartha.com 05.05.2018) തളിപ്പറമ്പില്‍ സ്ത്രീകളോട് സൗഹൃദം നടിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന വിരുതന്‍ ഒടുവില്‍ പിടിയിലായി. കാസര്‍കോട് ഉപ്പള പെരിങ്കടി ജനപ്രിയ നഗറിലെ മുസ്തഫ (45)യാണ് പിടിയിലായത്. സ്ത്രീകള്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചാണ് പ്രതി തട്ടിപ്പ് നടത്തിവന്നിരുന്നത്. പത്തോളം പരാതികളാണ് ഇയാള്‍ക്കെതിരെ പോലീസിലെത്തിയത്. സിസിടിവിയില്‍ കുടുങ്ങിയ പ്രതിയെ കണ്ടെത്താന്‍ ഫോട്ടോ സഹിതം പോലീസ് നോട്ടീസ് ഇറക്കിയിരുന്നു.

സ്ത്രീകളോട് സൗഹൃദം നടിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍; പിടിയിലായത് കാസര്‍കോട് സ്വദേശി, തട്ടിപ്പ് നടത്തുന്നത് വന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച്, തട്ടിപ്പിനിരയായത് നിരവധി സ്ത്രീകള്‍
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ പ്രതി നിരവധി തട്ടിപ്പുകള്‍ നടത്തിയതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ലോഡ്ജുകളില്‍ താമസിച്ച് പകല്‍ സ്ത്രീകളെ സമീപിച്ച് തട്ടിപ്പ് നടത്തുകയാണ് പതിവ്. മിക്കയിടത്തും പ്രായമായവരും പാവപ്പെട്ടവരുമായ സ്ത്രീകളാണ് മുസ്തഫയുടെ തട്ടിപ്പിനിരയായത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിയില്‍നിന്ന് അരിയില്‍ ചേരക്കണ്ടി യശോദ (80)യെ ഓട്ടോറിക്ഷയില്‍ തളിപ്പറമ്പ് ടൗണിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഒന്നേകാല്‍ പവന്റെ മാല ഊരിവാങ്ങിയ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുസ്തഫ കുടുങ്ങിയത്. കൂടുതല്‍ സാമ്പത്തികസഹായം നല്‍കാമെന്ന് പറഞ്ഞാണ് മുസ്തഫ തട്ടിപ്പ് നടത്തിയത്.

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്തില്‍ വടശ്ശേരിയിലെ ഷരീഫ(54)യെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസം വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒന്നരപ്പവന്റെ മാല ഊരിവാങ്ങിയതും മുസ്തഫയാണെന്നു പറയുന്നു. തൃക്കരിപ്പൂര്‍ തങ്കയത്തെ റിട്ട. അധ്യാപിക ലീലക്കുട്ടിയില്‍ നിന്ന് നാലരപ്പവന്‍ സ്വര്‍ണമാല തട്ടിയെടുത്തതായും മുസ്തഫയ്‌ക്കെതിരെ പരാതിയുണ്ട്. മകള്‍ക്ക് എസ്.ബി.ടി.യില്‍ ഉയര്‍ന്ന ജോലി ഉറപ്പുനല്‍കിയാണ് ആഭരണങ്ങള്‍ തട്ടിയെടുത്തത്.

ഏപ്രില്‍ 26-ന് രാവിലെ 10ന് എരിപുരം ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ചെങ്ങലെ പോള നാരായണിയുടെ രണ്ടരപ്പവനോളം വരുന്ന സ്വര്‍ണമാല വാങ്ങി മുങ്ങിയതായും മുസ്തഫയ്‌ക്കെതിരെ പരാതിയുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെയും ഷാഡോ പോലീസിന്റെയും അന്വേഷണത്തിനൊടുവിലാണ് മുസ്തഫ വലയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Cheating, Case, Gold, Police, Robbery, Kasaragod Native, Arrested, Cheating case; Kasaragod native arrested in Thalipparamba, Top-Headlines, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia