city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെട്രോ മുഹമ്മദ് ഹാജി, ഷാഫി നാലപ്പാട്, ഡോ. പിഎ ഇബ്രാഹിം ഹാജി അടക്കം വ്യാപാര രംഗത്തെ 23 പ്രമുഖര്‍ ചന്ദ്രികയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

കണ്ണൂര്‍ : (www.kasargodvartha.com 19.12.2019) സ്വദേശത്തും വിദേശത്തും വ്യപാര രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി, ഷാഫി നാലപ്പാട്, ഡോക്ടര്‍ പിഎ ഇബ്രാഹിം ഹാജി അടക്കം 23 പ്രമുഖര്‍ ചന്ദ്രികയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി. ധര്‍മശാല ലെക്‌സോട്ടിക്ക ഇന്റര്‍നാഷണല്‍ സെന്ററില്‍ ബുധനാഴ്ച വൈകിട്ട് ചന്ദ്രിക 85 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചന്ദ്രികാ വസന്തം പരിപാടിയിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

ദുബൈയിലും ബംഗളൂരുവിലും അടക്കം വ്യാപാര സ്ഥാപനങ്ങളും കാസര്‍കോട് പെരിയയില്‍ ബിഎഡ് കോളേജ് ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായ അംബേദ്ക്കര്‍ കോളേജ് ചെയര്‍മാനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റും ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യവുമാണ് മെട്രോ മുഹമ്മദ് ഹാജി.

മെട്രോ മുഹമ്മദ് ഹാജി, ഷാഫി നാലപ്പാട്, ഡോ. പിഎ ഇബ്രാഹിം ഹാജി  അടക്കം   വ്യാപാര രംഗത്തെ 23 പ്രമുഖര്‍ ചന്ദ്രികയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

വ്യാപാര മേഖലയില്‍ കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ പ്രവര്‍ത്തിച്ചു വന്ന ഷാഫി നാലപ്പാട് ഫര്‍ണിച്ചര്‍ മാനുഫാക്ചര്‍ നിര്‍മാണ സ്ഥാപനങ്ങളുടെ കൂട്ടായിമയായ ഫുമയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ്. ഗുണനിലവാരം മുഖമുദ്രയാക്കി തച്ചുശാസ്ത്ര മികവ് നേടി. രാജകീയ പ്രൗഡിയോടു കൂടിയ ലോകോത്തര ഫര്‍ണിച്ചറുകള്‍ വിപണിയിലെത്തിച്ചാണ് ശ്രദ്ധേയനായത്. ജീവ കാരുണ്യ മേഖലയിലും സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തും ഷാഫി നാലപ്പാടിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്.

പിഎ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനും പിഎ കോളേജ് ഉള്‍പ്പെടെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ അമരക്കാരനാണ് പിഎ ഇബ്രാഹിം ഹാജി. ജീവകാരുണ്യ രംഗത്തും ഇബ്രാഹിം ഹാജിയുടെ പ്രവര്‍ത്തനം മാത്രകാപരമാണ്. മലബാര്‍ ഗോള്‍ഡിന്റെ ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം.

ഇവരെ കൂടാതെ കൊച്ചി എസ്എന്‍ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എന്‍ മുരളീധര പണിക്കര്‍, എബിസി ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മദനി, നിക്ഷാന്‍ ഇലക്ട്രോണിക്‌സ് മാനേജിംഗ് പാര്‍ട്ണര്‍ എംഎംവി മൊയ്തു, ബാബില്‍ ഇന്റര്‍നാഷണല്‍ എല്‍എല്‍സി മാനേജിംഗ് ഡയറക്ടര്‍ എസ്എം ബഷീര്‍, മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ കെപി മമ്മൂട്ടി, എച്ച്എന്‍സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് സിഇഒ ഡോ. ഷാനിദ് മംഗലാട്ട്, നാലുകെട്ട് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ സിദ്ദീഖ് കിണാക്കൂല്‍, ഫാദില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെഎസ്എ അബ്ദുല്‍ ലത്തീഫ്, ബ്രില്യന്‍സ് ആന്റ് ലീഡേഴ്‌സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ എകെ ഹര്‍ഷദ്, ടിഎന്‍എം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ടിഎന്‍എം ജവാദ്, സീബ്രീസ് ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ റഷീദലി, ബാബു പുളിക്കല്‍, കെവിആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ കുഞ്ഞിരാമന്‍ പാറയില്‍, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. എംപി ഹസന്‍കുഞ്ഞി, വിആര്‍എസ് ഡ്രീംലാന്റ് ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പിപി വിജയന്‍, ദാന ഗ്രൂപ്പ് ചെയര്‍മാന്‍ റാഫി എളമ്പാറ, സുല്‍ഫെക്‌സ് മാറ്ററസ് മാനേജിംഗ് ഡയറക്ടര്‍ എംടിപി മുഹമ്മദ്ക്കുഞ്ഞി, നബ്രാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറും സ്വിസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടറുമായ നിസാര്‍ അബ്ദുല്‍ റഹിമാന്‍, സയ്യിദ് ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് ട്രേഡിംഗ് എല്‍എല്‍സി മാനേജിംഗ് ഡയറക്ടര്‍ എസ്പി മുഹമ്മദ് കുഞ്ഞി, ഡിഫന്‍ഡര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ലസിത്ത് കായക്കല്‍, പിസി പ്ലാന്റേഷന്‍സ് ആന്റ് പിസി പ്ലൈവുഡ്‌സ് ചെയര്‍മാന്‍ ഡോ പിസി അസൈനാര്‍ എന്നിവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു.

ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ആന്റ് കലാ സന്ധ്യ-ചന്ദ്രികാവസന്തം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അധ്യക്ഷത വഹിച്ചു. ബിസിനസ് രംഗത്തെ 23 പ്രമുഖര്‍ക്ക് ചന്ദ്രിക എക്‌സലന്‍സ് അവാര്‍ഡ് തങ്ങള്‍ കൈമാറി. പ്രശസ്തിപത്രം പികെ കുഞ്ഞാലിക്കുട്ടി എംപി, എംസി ഖമറുദ്ദീന്‍ എംഎല്‍എ. എന്നിവര്‍ സമ്മാനിച്ചു.

ചന്ദ്രിക എഡിറ്റര്‍ സിപി സൈതലവി ആമുഖ പ്രഭാഷണം നടത്തി. ചന്ദ്രിക കണ്ണൂര്‍ യൂണിറ്റ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ വികെ അബ്ദുല്‍ ഖാദര്‍ മൗലവി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി, എംപിമാരായ കെ സുധാകരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, കല്യാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇപി ഓമന, മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദ്, ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി, ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പിഎംഎ സമീര്‍ എന്നിവര്‍ പങ്കെടുത്തു. വ്യവസായ മന്ത്രി ഇപി ജയരാജന്‍ ആശംസ സന്ദേശം അയച്ചു. തുടര്‍ന്ന് പ്രമുഖ ഗായകന്‍ ഷഹബാസ് അമന്‍ നയിച്ച സംഗീത രാവ് അരങ്ങേറി.

മെട്രോ മുഹമ്മദ് ഹാജി, ഷാഫി നാലപ്പാട്, ഡോ. പിഎ ഇബ്രാഹിം ഹാജി  അടക്കം   വ്യാപാര രംഗത്തെ 23 പ്രമുഖര്‍ ചന്ദ്രികയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

മെട്രോ മുഹമ്മദ് ഹാജി, ഷാഫി നാലപ്പാട്, ഡോ. പിഎ ഇബ്രാഹിം ഹാജി  അടക്കം   വ്യാപാര രംഗത്തെ 23 പ്രമുഖര്‍ ചന്ദ്രികയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

മെട്രോ മുഹമ്മദ് ഹാജി, ഷാഫി നാലപ്പാട്, ഡോ. പിഎ ഇബ്രാഹിം ഹാജി  അടക്കം   വ്യാപാര രംഗത്തെ 23 പ്രമുഖര്‍ ചന്ദ്രികയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

മെട്രോ മുഹമ്മദ് ഹാജി, ഷാഫി നാലപ്പാട്, ഡോ. പിഎ ഇബ്രാഹിം ഹാജി  അടക്കം   വ്യാപാര രംഗത്തെ 23 പ്രമുഖര്‍ ചന്ദ്രികയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

മെട്രോ മുഹമ്മദ് ഹാജി, ഷാഫി നാലപ്പാട്, ഡോ. പിഎ ഇബ്രാഹിം ഹാജി  അടക്കം   വ്യാപാര രംഗത്തെ 23 പ്രമുഖര്‍ ചന്ദ്രികയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
 Keywords: News, Kerala, Kannur, Award, Business, Business-man, Muslim-league, inauguration, Chandrika's Business Excellence Award was presented to 23 people

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia