city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്രൂരത മിണ്ടാപ്രാണികളോട്; പൂച്ചകളെ കഴുത്തറുത്ത് അധ്യാപകന്റെ വീട്ടുമുറ്റത്ത് തള്ളിയ നിലയിൽ കണ്ടെത്തി

കരിവെള്ളൂർ: (www.kasargodvartha.com 25.10.2021) ക്രൂരത അതിരു കടക്കുന്നു. പൂച്ചകളെ കഴുത്തറുത്ത് അധ്യാപകന്റെ വീട്ടുമുറ്റത്ത് തള്ളിയ നിലയിൽ കണ്ടെത്തി. കരിവെള്ളൂർ വടക്കേ മണക്കാട്ടാണ് സംഭവം. മാത്തിൽ ഹയർ സെകൻഡറി സ്കൂൾ പ്രിൻസിപൽ വടക്കേ മണക്കാട് മൃഗാശുപത്രിക്ക് സമീപത്തെ വി വി ചന്ദ്രന്റെ നാല് വളർത്തു പൂച്ചകളെയാണ് തിങ്കളാഴ്ച രാവിലെ വീട്ടുവരാന്തയിൽ കൊന്നു തള്ളിയ നിലയിൽ കണ്ടെത്തിയത്.
 
ക്രൂരത മിണ്ടാപ്രാണികളോട്; പൂച്ചകളെ കഴുത്തറുത്ത് അധ്യാപകന്റെ വീട്ടുമുറ്റത്ത് തള്ളിയ നിലയിൽ കണ്ടെത്തി

രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് പൂച്ചകളെ കണ്ടത്. മറ്റ് മൃഗങ്ങൾ കടിച്ചുകൊന്നതാവാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിൽ ഒന്നിന്റെ കഴുത്ത് അറുത്തുമാറ്റിയനിലയിലായിരുന്നു. മറ്റുള്ളവയ്ക്കും മുറിവുകളുണ്ട്. അതേസമയം വീടിന്റെ പരിസരത്തു നിന്നും ചോരപാടുകൾ കാണാനില്ലാത്തതും സംശയം ബലപ്പെടുത്തുന്നു.

നാട്ടുകാരും അയൽവാസി പൂച്ചകളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപകൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. കേസെടുത്തത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പൂച്ചകളെ വെറ്റിനറി ഡോക്ടറെ കൊണ്ട് പോസ്റ്റുമോർടെം ചെയ്യിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാന്ന് നാട്ടുകാരുടെ ആവശ്യം.

Keywords:  Kerala, News, Karivellur, Kannur, Cat, Murder, Top-Headlines, Complaint, Teacher, Cats found dead in front of teacher's house.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia