കെ സി വേണുഗോപാലിന്റെ ഇടപെടലിൽ സ്വാഭാവികമെന്ന് വിധിയെഴുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മരുഭൂമിയിലെ മലയാളി ബൈക് റേസറുടെ ദുരൂഹ മരണത്തിന്റെ പിന്നാമ്പുറങ്ങൾ
Nov 5, 2021, 15:25 IST
ജയ്സാൽമേർ: (www.kasargodvartha.com 05.11.2021) മൂന്ന് വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ജയ്സാൽമേറിലെ മരുഭൂമിയിൽ അന്താരാഷ്ട്ര ബൈക് റൈഡറും കണ്ണൂർ സ്വദേശിയുമായ അസ്ബാഖ് മോനെ (34) മരിച്ച നിലയിൽ കണ്ടെത്തുന്നു. പരിശീലന ഓട്ടത്തിനിടെ മരുഭൂമിയിൽ വച്ച് അസ്ബാഖിന് വഴിതെറ്റിയെന്നും നിർജലീകരണം മൂലമാണ് മരിച്ചതെന്നുമായിരുന്നു എല്ലാവരും കരുതിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സുമേര പർവേസും അസ്ബാഖിന്റെ സുഹൃത്തുക്കളും ഇക്കാര്യം ആവർത്തിച്ചു. അവർ മരണത്തിൽ ദുരൂഹത പ്രകടിപ്പിക്കുകയും ചെയ്തില്ല. സ്വാഭാവിക മരണമായി പൊലീസ് റിപോർട് നൽകി.
വീട്ടിൽ നിന്നും അകന്ന് കഴിഞ്ഞിരുന്ന അസ്ബാഖ് പ്രണയിച്ചാണ് പഠാനിയായ സുമേര പർവേസിനെ വിവാഹം കഴിച്ചത്. ദുബൈയിലെ ബാങ്ക് ഉദ്യോഗം വിട്ട് ബൈക് റൈസിംഗിൽ കമ്പം കയറി അസ്ബാഖ് ബെംഗ്ളൂറിലെത്തി. ആർടി നഗറിലായിരുന്നു താമസം. 2018 ഓഗസ്റ്റിലാണ് ജയ്സാൽമേറിലെത്തിയത്. അസ്ബാഖിന്റെ ഭാര്യ, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിക്, സന്തോഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ഓഗസ്റ്റ് 18 ന് വിജനമായ സ്ഥലത്താണ് അസ്ബാഖിന്റെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ അസ്ബാഖിന്റെ സഹോദരനും മാതാവിനും ഇതൊരു സാധാരണ മരണമായി കരുതാൻ ആവുമായിരുന്നില്ല. അവർ യഥാർഥ വസ്തുതകൾ കണ്ടെത്താൻ തന്നെ തീരുമാനിച്ചു. പക്ഷെ അപരിചത നാട്, എതിരാളികൾ പ്രബലർ. സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. പരിശ്രമങ്ങൾ പരാജയപ്പെടുമോ എന്ന അവസ്ഥ. ആ സമയത്താണ് എ ഐ സി സി ജനറൽ സെക്രടറിയും എംപിയുമായ കെ സി വേണുഗോപാലിന്റെ സഹായ ഹസ്തം ലഭിക്കുന്നത്.
കേസ് തേഞ്ഞുമാഞ്ഞു പോകുമോയെന്ന് കരുതിയ ഘട്ടത്തിലാണ് അസ്ബാഖിന്റെ സഹോദരനും മാതാവും കെ സി വേണുഗോപാൽ എംപിയെ കാണാൻ പോയത്. അമ്മയുടെ നിര്യാണത്തെ തുടർന്ന് വേണുഗോപാൽ മാതമംഗലത്തെ വീട്ടിലുണ്ടായിരുന്നു. അമ്മ മരിച്ച സമയമായിട്ടു പോലും കെ സി ഇവരുടെ പരാതികൾ ശ്രദ്ധാപൂർവം കേട്ടു. ഉടൻ തന്നെ അദ്ദേഹം രാജസ്ഥാൻ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനും മലയാളിയുമായ ബിജു ജോർജ് ജോസഫിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. പിന്നീട് ജയ്സാൽമേറിലെത്തി അസ്ബാഖിന്റെ സഹോദരൻ ബിജുവിനെ നേരിട്ടു കണ്ടു. അദ്ദേഹം ജയ്സാൽമേർ എസ്പി ആയ അജയ് സിങ്ങിനെ വിളിച്ചതോടെയാണു കേസ് അന്വേഷണം ഊർജിതമായത്.
പോസ്റ്റ് മോർടെം റിപോർടിൽ അസ്ബാഖിന്റെ പുറത്ത് ചതവുള്ളതായി കണ്ടെത്തി. മൃതദേഹം ഉണ്ടായതിന് സമീപത്തായി പോറൽ പോലും അസ്ബാഖിന്റെ ബൈകും ഉണ്ടായിരുന്നു. ഇത് നിർണായകമായി. എസ് പി പറയുന്നതിങ്ങനെ: 'പ്രതികൾ ചെയ്ത തെറ്റുകളിലൊന്ന് അസ്ബാഖിന്റെ കഴുത്ത് ഒടിഞ്ഞതിന് ശേഷം അവർ ബൈക് അതിന്റെ സ്റ്റാൻഡിൽ ശരിയായി പാർക് ചെയ്തു എന്നതാണ്. സെർവികൽ കശേരുക്കൾ ഒടിഞ്ഞാൽ അത് മരണമോ പക്ഷാഘാതമോ ഉണ്ടാക്കുമെന്ന് ഒരു മെഡികൽ ബോർഡ് പറഞ്ഞു. ഒരു വ്യക്തിക്ക് നീങ്ങാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്ക് എങ്ങനെ ബൈക് സ്റ്റാൻഡിൽ പാർക് ചെയ്യാനാവും. ഇത് കൊലപാതകമാണെന്ന ഞങ്ങളുടെ സംശയം സ്ഥിരീകരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരെങ്കിലും പട്ടിണി കിടന്ന് മരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി.
കൂടാതെ, അസ്ബാഖിന്റെ വയറ്റിൽ ഭാഗികമായി ദഹിച്ച ഭക്ഷണം കണ്ടെത്തി. അതേസമയം പോസ്റ്റ് മോർടെം റിപോർട് പ്രകാരം മരണത്തിന് കാരണം കഴുത്തിലെ ബാഹ്യ മുറിവുകളാണ്. കൂടുതൽ അന്വേഷിച്ചപ്പോൾ, അസ്ബാഖിന്റെ ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞു. കൂടാതെ സഞ്ജയുമായുള്ള വഴക്കും. മരിച്ചയാൾക്ക് ഭാര്യയുമായി പല കാര്യങ്ങളിലും തർക്കമുണ്ടായിരുന്നുവെന്ന് കണ്ടെത്തി'
ഭാര്യയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കൊലപാതകമാണെന്ന് ഇതെന്ന് പൊലീസ് കണ്ടെത്തി. അതിന് ശേഷം കൊലപാതകക്കുറ്റം ചുമത്തി ജയ്സാൽമേർ പൊലീസ് സെപ്റ്റംബർ 22 ന് അസ്ബാഖിന്റെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരെ ബെംഗ്ളൂറിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അസ്ബാഖിന്റെ ഭാര്യ സുമേരയും സുഹൃത്തുക്കളായ നീരജ്, സാബിക്, സന്തോഷ് എന്നിവരും ഉൾപെട്ടിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഒളിവിലുള്ള ഇവർക്ക് വേണ്ടി അന്വേഷണത്തിലാണ് പൊലീസ്. കെ സി വേണുഗോപാലിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നില്ലെങ്കിൽ എങ്ങുമെത്താതെ ഈ കേസ് അവസാനിക്കുമായിരുന്നു.

Keywords: News, India, Rajasthan, Malayalam, Case, Death, Bike-Accident, Bike, Kannur, Natives, Wife, Police, Report, House, Man, Secretary, Investigation, Postmortem, Postmortem report, KC Venugopal, Case of death of bike rider proved with intervention of KC Venugopal.
< !- START disable copy paste -->