മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്; കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് കെ സുധാകരന്‍ എം പി, ഷാഫി പറമ്പില്‍ എം എല്‍ എ അടക്കം 115 പേര്‍ക്കെതിരെ കേസ്
Jul 11, 2020, 10:51 IST
കണ്ണൂര്‍: (www.kasargodvartha.com 11.07.2020) മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതിന് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് കാണിച്ച് കെ സുധാകരന്‍ എം പി, ഷാഫി പറമ്പില്‍ എം എല്‍ എ അടക്കം 115 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കും മറ്റു 100 പേര്‍ക്കെതിരെയുമാണ് പിണറായി പോലീസ് കേസെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. കെ സുധാകരന്‍ എംപി മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കണ്ണൂര്‍ കളക്ടറേറ്റില്‍ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇ പി ജയരാജന്റെ വാഹനം തടഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ച് കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിന് പി കെ ഫിറോസ് അടക്കം 90 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 90 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 75 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പകര്‍ച്ച വ്യാധി നിരോധന നിയമം, അനുമതിയില്ലാതെ പ്രകടനം നടത്തല്‍, പൊലീസിനെ മര്‍ദ്ദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Kerala, news, case, Police, Kannur, Top-Headlines, Case against Youth congress workers for conducting march to CM's house