'പ്രകോപനപരമായ മുദ്രാവാക്യം'; വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്
Jan 6, 2022, 11:45 IST
കണ്ണൂര്‍: (www.kasargodvartha.com 06.01.2022) പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്ന് കാട്ടി ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്. തില്ലങ്കേരിക്കൊപ്പം കണ്ടാല്‍ തിരിച്ചറിയാവുന്ന 200 പേര്‍ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് കേസ്. ഹിന്ദു ഐക്യവേദി നടത്തിയ പ്രകടത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസം ഉണ്ടാക്കുക തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുയര്‍ന്നു. പ്രകടനം സമാപിച്ചപ്പോള്‍ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തിലും പ്രകോപനപരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു.
Keywords: Kannur, News, Kerala, Case, Police, Case, Top-Headlines, Valsan Thillankeri, Case against Valsan Thillankeri for raising provocative slogans