കൊലക്കേസ് പ്രതിയുടെ മകളെ ബലാത്സംഗം ചെയ്തതിന് ബ്രോക്കര്‍ക്കെതിരെ പുതിയ കേസ്
Jan 14, 2013, 22:00 IST
ബദിയഡുക്ക: കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലക്കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ബ്രോക്കര്‍ക്കെതിരെ പുതിയ കേസെടുത്തു.
പെണ്‍കുട്ടിയുടെ പിതൃസഹോദരന് അഷ്റഫിനെതിരെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചതിനും, കുംബഡാജെ സ്വദേശിയും ബദിയഡുക്കയിലെ ബ്രോക്കറുമായ അബ്ദുല്ലക്കുഞ്ഞി(45) ക്കെതിര ബലാത്സംഗത്തിനുമാണ് പോലീസ് കേസെടുത്തത്.
പ്രതികള്‍ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന രണ്ടുപേരും ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. ബ്രോക്കറുടെ വീട്ടില്‍ ഞായറാഴ്ച റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ബദിയഡുക്ക പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്നതരത്തില് കേസെടുക്കുകയും പ്രതി ജാമ്യത്തിലിറങ്ങുകയും ചെയ്തതോടെ വിവിധ സംഘടനകള്‍ രംഗത്തുവന്നതോടെയാണ് രണ്ടാമത്തെ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഇതേ തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്നും ബദിയഡുക്ക പോലീസ് വിശദമായ മൊഴിയെടുത്തു.
പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് സംഭവ ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ ഉമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു. നിന്റെ ഇളയുപ്പ അഷ്റഫ് കാറുമായി വരും. അയാളുടെ കൂടെ പുറത്തുവരണം. അതനുസരിച്ച് പെണ്‍കുട്ടി വസ്ത്രം മാറി ശബ്ദമുണ്ടാക്കാതെ പുറത്തേക്കുവന്നു. വീട്ടിനു സമീപത്ത് മാരുതി കാര്‍ നില്‍ക്കുന്നത് കണ്ടു. നേരത്തെ പറഞ്ഞതനുസരിച്ച് കാറില്‍ കയറി.
കാര്‍ ബദിയഡുക്ക മീത്തല്‍ ബസാറില്‍ എത്തിയപ്പോള്‍ അബ്ദുല്ലക്കുഞ്ഞി അവിടെ നില്ക്കുന്നുണ്ടായിരുന്നു. അയാള്‍ കാറില്‍ കയറുകയും ഇളയുപ്പ കാറില്‍ നിന്നിറങ്ങി ഒരു ബൈക്കില്‍ പോവുകയും ചെയ്തു. തുടര്‍ന്ന് കാര്‍ പെര്‍ളയിലേക്ക് പോയി. അവിടെ കാട്ടിനടുത്ത് വണ്ടി നിര്‍ത്തി രണ്ടു പൂഴി ലോറികളില്‍ നിന്നൂം പണം വാങ്ങി. പിന്നീട് ബദിയഡുക്കയിലേക്ക് തിരിച്ചുവരികയും അവിടെ നിന്നും രണ്ടു പൂഴിലോറികളില് നിന്നും വീണ്ടും പണം വാങ്ങുകയും ചെയ്തു.
അതിനുശേഷം അബ്ദുല്ലക്കുഞ്ഞിയുടെ കുംബഡാജെയിലെ വീട്ടിലേക്ക് പോയി.കുട്ടിയെ കാറില്‍ തന്നെ ഇരുത്തുകയായിരുന്നു. വീട്ടില്‍ നിന്നും അബ്ദുല്ലക്കുഞ്ഞി കുളിച്ച് വസ്ത്രങ്ങള്‍ മാറി വന്നു. അപ്പോഴേക്കും നേരം വെളുത്തിരുന്നു. അതിനുശേഷം പുത്തൂരിലെത്തി ഒരു ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ലോഡ്ജിന്റെ പേര് അറിയില്ല.
അവിടെ നിന്നും രണ്ടുതവണ അബ്ദുല്ലക്കുഞ്ഞി പീഡിപ്പിക്കുകയുണ്ടായി . ഇതിനിടയില്‍ ഉമ്മ അബ്ദുല്ലക്കുഞ്ഞിയെ ഫോണില്‍ വിളിച്ചു. പോലീസും വിളിക്കുകയുണ്ടായി. നാളെ പെണ്‍കുട്ടിയുമായി ഹാജരാകാമെന്ന് പറഞ്ഞു. പിന്നീട് കുംബഡാജെയില്‍ തിരിച്ചെത്തി. പെണ്‍കുട്ടിയെ അബ്ദുല്ലക്കുഞ്ഞിയുടെ ബന്ധുവീട്ടില്‍ ആക്കി. അന്നു രാത്രി അവിടെ കഴിഞ്ഞു.
പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോകുന്നതിനു മുമ്പ് സ്വന്തം ഇഷ്ടപ്രകാരമാണ് കൂടെ പോയതെന്ന് പറയണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഉപ്പയെ ജയിലില്‍ നിന്നും ഇറക്കാന്‍ സഹായിക്കുമെന്നും ഉമ്മയോടും ഇതുപോലെത്തന്നെ പറയണമെന്നും പറയുകയുണ്ടായി. അതുകൊണ്ടാണ് ആദ്യം മൊഴിമാറ്റിപ്പറഞ്ഞതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരായ പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് ബദിയഡുക്ക പോലീസ് പറഞ്ഞു.
മണല്‍മാഫിയ തലവന്‍ തട്ടിക്കൊണ്ടുപോയ 17 കാരി പീഡനത്തിനിരയായതായി ബന്ധുക്കള്‍

Related News:
Keywords: Murder-case, daughter-love, Rape, case, Badiyadukka, Kannur, Police, Kidnap, Girl, police-station, Kerala.