വനിതാ കോളജ് പ്രിന്‍സിപ്പളിന്റെ കാര്‍ മോഷ്ടിച്ച യുവാവ് കണ്ണൂരില്‍ പിടിയില്‍
Mar 12, 2015, 14:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/03/2015) മോഷ്ടിച്ച കാറുമായി കര്‍ണാടകയിലേക്ക് കടക്കുന്നതിനിടയില്‍ ആദൂര്‍ പോലീസ് അതിര്‍ത്തിയിലെ ബോവിക്കാനത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ. ടി.പി. ദയാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ട് കാറുപേക്ഷിച്ച് രക്ഷപ്പെട്ട കാഞ്ഞങ്ങാട് സൗത്തിനടുത്ത മൂവാരിക്കുണ്ടിലെ കണ്ടത്തില്‍ വീട്ടില്‍ സനലിനെ (26) കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂരില്‍ നിന്നാണ് യുവാവ് കാര്‍ മോഷ്ടിച്ച് കൊണ്ടുപോയത്. സനലിന്റെ കൂട്ടുപ്രതികളായ കര്‍ണാടക ഗൂഡല്ലൂര്‍പാടംതുറ സ്വദേശി ഷാഫി(26), തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി മാങ്കുഴിക്കുന്നം പുറത്ത് ഷാന്‍ഷെമീര്‍ (25) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജ് പ്രിന്‍സിപ്പള്‍ പള്ളിക്കുന്ന് ഇടച്ചേരിയിലെ ഡോ. അജിത ദേവിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സനലും മറ്റു രണ്ടു പേരും ചേര്‍ന്നാണ് മോഷ്ടിച്ചുകൊണ്ടുപോയത്. ഇവര്‍ എറണാകുളത്തെ ബന്ധു വീട്ടിലേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. ഗേറ്റ് തകര്‍ത്താണ് കാര്‍ മോഷ്ടിച്ചത്. ഇതുകൂടാതെ വീട്ടില്‍ നിന്നും എല്‍.സി.ഡി.ടി.വിയും പത്ത് ഗ്രാം സ്വര്‍ണവും നഷ്ടപ്പെട്ടിരുന്നു. ബോവിക്കാനത്ത് ഉപേക്ഷിച്ചുപോയ കാറില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും ഡ്രൈവിംഗ് ലൈസന്‍സും കാറിന്റെ ആര്‍.സിയും കണ്ടെത്തിയിരുന്നു.
ഡ്രൈവിംഗ് ലൈസന്‍സ് പരിശോധിച്ചപ്പോഴാണ് സനലാണ് കാര്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്ന് വ്യക്തമായത്. കോളിച്ചാലിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ രണ്ട് വര്‍ഷം മുമ്പ് കവര്‍ച്ച നടത്തി പോലീസ് പിടിയിലാവുകയും ജയിലില്‍ കഴിയുകയും ചെയ്ത സനല്‍ ഒരുമാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
നിലമ്പൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സനല്‍ ജയിലില്‍ കഴിയുമ്പോഴാണ് ഷാഫിയേയും ഷെമീറിനേയും പരിചയപ്പെട്ടത്.

Keywords: Car-robbers, Arrest, Theft, Kanhangad, Kannur, Adoor, Sanal, Kerala.
Advertisement:
Advertisement: