city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്ക് ജീവനക്കാരിയായ യുവതിക്കൊപ്പം കറങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

പയ്യന്നൂര്‍: (www.kasargodvartha.com 18.11.2020) ബാങ്ക് ജീവനക്കാരിയായ യുവതിക്കൊപ്പം കറങ്ങുന്നതിനിടെ പോലീസ് ഉദ്യേഗസ്ഥന്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞുവിണു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ പയ്യന്നുര്‍ ചെറുപുഴ റോഡില്‍ മുണ്ടിറ്റുപാറ പുല്ലാമണിയിലാണ് കാര്‍ അപകടത്തില്‍പെട്ടത്. പ്രധാന റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ റോഡരികിലുള്ള കുഴിയിലേക്കാണ് തലകീഴായി മറിഞ്ഞത്. 

ആള്‍പാര്‍പ്പില്ലാത്ത പ്രദേശത്തായിരുന്നു അപകടം. സന്ധ്യാസമയവും ഇരുട്ടു മായതിനാല്‍ അപകടം പ്രദേശവാസികളുടെ ശ്രദ്ധയില്‍പെടാനും വൈകി. ഏറെ നേരംകഴിഞ്ഞാണ് നാട്ടുകാര്‍ എത്തിയത്. അപ്പോഴും മറിഞ്ഞ്‌വീണ വാഹനത്തില്‍ തന്നെയായിരുന്നു പോലീസ് ഉദ്യോഗസ്ഥനും യുവതിയും. 

പോലീസ് ഉദ്യോസ്ഥന്‍ നിസാര പരിക്കു മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും യുവതിയുടെ മൂക്കിനും മുഖത്തുമായി പരിക്കേറ്റു. 

പോലീസ് ഉദ്യോഗസ്ഥനോടൊപ്പം കാറില്‍ ഉണ്ടായിരുന്ന യുവതി ബാങ്കിലെ ജീവനക്കാരിയാണ്. ഇവര്‍ക്ക് 30 വയസ് പ്രായം വരും.

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണെന്നാണ് വിവരം. യുവതിയുടെതാണ് അപകടത്തില്‍പ്പെട്ട ഹോണ്ട സിറ്റി കാര്‍.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും യുവതിയും ആശുപ

ത്രിയില്‍ പ്രാഥമിക ചികിത്സപോലും തേടാതെ മറിഞ്ഞ കാര്‍ കൊണ്ടുപോകാന്‍ ഉടന്‍ തന്നെ ക്രൈയിന്‍ വിളിച്ചു വരുത്താന്‍ ശ്രമിച്ചതോടെയാണ നാട്ടുകാരെ സംശയത്തിലാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞു വെച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടയാള്‍ പോലീയ് ഉദ്യോഗസ്ഥനാണെന്ന കാര്യം വ്യക്തമായത്.



ബാങ്ക് ജീവനക്കാരിയായ യുവതിക്കൊപ്പം കറങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

രണ്ടു പേരെയും നാട്ടുകാര്‍സ്വകാര്യ വാഹനത്തില്‍ കയറ്റി പയ്യന്നുരിലെത്തിച്ചു. യൂവതിയെ സഹോദരനോടൊപ്പം വിട്ടു. സംഭവം പോലീസില്‍ വന്‍ വിവാദത്തിന് തിരികൊളുത്തി. 

അപകടത്തെ കുറിച്ച് രഹസ്യാഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഒരു കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് യുവതി പോലീസ് ഉദ്യോഗസ്ഥനുമായി പരിചയത്തിലായത്. നേരത്തേ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലാണ് ഉദ്യോഗസ്ഥന്‍ ജോലി ചെയ്തിരുന്നത്.

ബാങ്ക് ജീവനക്കാരിയുമായി മാസങ്ങളായി പരിചയത്തിലായിരുന്ന ഉദ്യോഗസ്ഥന്‍ പദവി ദുരുപയോഗം ചെയ്ത് പലരെ കൊണ്ടും യുവതിക്ക് വേണ്ടി ബാങ്കില്‍ ഡെപ്പോസിറ്റ് നടത്തിയിരുന്നതായുള്ള സൂചനകളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

അപകടത്തിന് ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ അവധിയെടുത്തിരിക്കുകയാണെന്നാണ് വിവരം.

പദവി ദുരുപയോഗം ചെയ്തതായി ആരോപണം ഉയര്‍ന്നതിനാല്‍ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.



Keywords: Kasaragod, Kerala, Payyannur, Kannur, News, Police, Police-officer, Car, Girl, Accident, Top-Headlines, Car in which the police officer was traveling overturned while he was driving with the girl

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia