പോലീസിന്റെ ഉറക്കം കെടുത്തിയ കാറുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പര, ഒടുവില്‍ കോടീശ്വരനായ മോഷ്ടാവിനെ കണ്ട് ഞെട്ടി പോലീസും നാട്ടുക്കാരും
Sep 15, 2019, 10:37 IST
തളിപ്പറമ്പ്:(www.kasargodvartha.com 15/09/2019) കാറുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരയില്‍ കള്ളനെ കിട്ടാതെ നട്ടംതിരിഞ്ഞ് പോലീസ്. ഒടുവില്‍ നഗരത്തിലും പരിസരങ്ങളിലും നിര്‍ത്തിയിട്ട ഇരുപത്തിഅഞ്ചോളം കാറുകളില്‍ നിന്നു കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടല്‍ മാറാതെ നഗരവാസികള്‍. തളിപ്പറമ്പ് നഗരത്തില്‍ ഏറെ പരിചിതനും അറിയപ്പെടുന്ന വ്യാപാരി കുടുംബത്തിലെ അംഗവുമായ മുജീബാണ് പിടിയിലായത്.
പറശ്ശിനിക്കടവ് ആയുര്‍വേദ കോളജ് പരിസരത്തു നിന്നും രാജരാജേശ്വര ക്ഷേത്ര പരിസരത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വ്യാപാരിയായ അബ്ദുല്‍ മുജീബിനെ കുടുക്കിയപ്പോള്‍ തെളിഞ്ഞത് പോലീസിന്റെ ഉറക്കം കെടുത്തിയിരുന്ന കാറുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരയാണ്.
ഒമ്പത് മാസമായി നീണ്ട കവര്‍ച്ചാ പരമ്പരയിലെ പ്രതിയെ കണ്ടെത്താന്‍ സ്ഥിരം മോഷ്ടാക്കളെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം നടത്തുന്നതിനിടെ തികച്ചും യാദൃച്ഛികമായാണു മുജീബിലേക്ക് അന്വേഷണമെത്തുന്നത്.
ഓഗസ്റ്റ് 31നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തു നിന്നുള്ള കവര്‍ച്ചയുടെ ഒരു സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ഉയരം കുറഞ്ഞു തടിച്ചൊരാള്‍ വാതില്‍ തുറന്നു ബാഗെടുക്കുന്നതായിന്നു ദൃശ്യം. ഇതേ തുടര്‍ന്നു പോലീസ് തിരക്കേറിയ സ്ഥലങ്ങളില്‍ സമാന രൂപസാദൃശ്യമുള്ള ആരെങ്കിലും വരുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ ആളെ ഏര്‍പ്പാടാക്കി.
ആദ്യകാല മോഷണങ്ങളില്‍ നിന്നു പോലീസിന് ഒരു തുമ്പും കിട്ടിയില്ലെന്നു മനസിലായതോടെയാണു പ്രതി കവര്‍ച്ചയില്‍ കൂടുതല്‍ സജീവമായത്. എന്നാല്‍ പോലീസ് രഹസ്യമായി ഏര്‍പ്പാടാക്കിയ നിരീക്ഷകന്‍ സെപ്റ്റംബര്‍ 12നു പറശ്ശിനിക്കടവില്‍ ഒരാള്‍ കാര്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ തളിപ്പറമ്പ് പോലീസിനു കൈമാറുകയായിരുന്നു. ഇതോടെ നഗരത്തിലെ ഐസ്‌ക്രീം, പാല്‍ വ്യാപാരിയും ഷോപ്പിങ് കോംപ്ലക്‌സ് ഉടമയുമായ പുഷ്പഗിരിയിലെ മാടാളന്‍ അബ്ദുല്‍ മുജീബിലേക്ക് അന്വേഷണമെത്തി.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടക്കുന്ന പള്ളി പരിസരം, തിരക്കേറെയുള്ള വിവാഹ സ്ഥലം, ഫുട്‌ബോള്‍ മത്സരവേദികള്‍, പറശ്ശിനിക്കടവ് ക്ഷേത്ര പരിസരം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണു മുജീബ് കവര്‍ച്ച നടത്തിയിരുന്നത്. പറശ്ശിനിക്കട് ക്ഷേത്രപരിസരത്ത് അയല്‍ ജില്ലകളില്‍ നിന്നുള്ളവരും കവര്‍ച്ചയ്ക്ക് ഇരയായതായാണ് സംശയം. പണം നഷ്ടപ്പെട്ടതായി 11 കേസുകള്‍ മാത്രമാണ് ഇതുവരെ പോലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണു പോലീസിന്റെ നിഗമനം.
ഡിവൈഎസ്പി ടി.കെ.രത്‌നകുമാര്‍, സിഐ സത്യനാഥ്, എസ്‌ഐ കെ.പി.ഷൈന്‍, െ്രെകം സ്‌ക്വാഡ് അംഗങ്ങളായ അബ്ദു!ല്‍ റൗഫ്, എം.സ്‌നേഹേഷ്, പി.ബിനീഷ് , എഎസ്‌ഐ എം.രഘുനാഥ് എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണമാണു നാട്ടുകാരുടെ ഉറക്കം കെടുത്തിയ കവര്‍ച്ചാ പരമ്പരയിലെ പ്രതിയെ പിടികൂടാന്‍ ഇടയാക്കിയത്.
പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ പ്രമുഖ കുടുംബാംഗമാണെന്നും നല്ല സാമ്പത്തിക സ്ഥിതി ഉള്ളയാളാണെന്നും മനസ്സിലാക്കിയതോടെ പോലീസ് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കവര്‍ച്ചയുണ്ടായ സ്ഥലങ്ങളിലെല്ലാം ഇയാളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ സ്ഥിരീകരിച്ചു. ഇതിനു ശേഷം ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. ആദ്യം കുറ്റം നിഷേധിച്ച മുജീബ് പിന്നീട് പോലീസ് ശാസ്ത്രീയ തെളിവുകള്‍ നിരത്തിയതോടെയാണു കുറ്റ സമ്മതം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kannur, Kerala, Accuse, Police, Top-Headlines,Robbery, Car,Car-centered theft series,Accused arrested