അവനി പറയുന്നു, കലോത്സവത്തിന് എന്ത് ക്യാന്‍സര്‍!
Nov 29, 2019, 18:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) കലോത്സവത്തിന് എന്ത് ക്യാന്‍സര്‍. ആവേശം നിറഞ്ഞ് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം നാള്‍ പിന്നിടുമ്പോള്‍ കാണികളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഒരു കാലാകാരിയുടെ വാക്കുകളാണിത്. തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അവനി എന്ന കലാകാരിയാണ് ആ കൊച്ചു മിടുക്കി.
ക്യാന്‍സര്‍ രോഗബാധിതയായ അവനി, കീമോ കഴിഞ്ഞതിനു പിന്നാലെയാണ് കാഞ്ഞങ്ങാട് നടക്കുന്ന കലോത്സവ വേദിയില്‍ എത്തിയത്. ചികിത്സിക്കുന്ന ഡോക്ടര്‍ ബോബന്‍ വര്‍ഗീസിന്റെ ഉപദേശ പ്രകാരം തിരുവനന്തപുരത്ത് നിന്നും വിമാന മാര്‍ഗമാണ് അവനിയെ രക്ഷിതാക്കള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിച്ചത്.

കണ്ണൂരില്‍ വിമാനമിറങ്ങി കാര്‍ മാര്‍ഗം എത്തിയ അവനി വിധി തളര്‍ത്തിയ ക്ഷീണങ്ങളെ മറികടന്ന് കണ്ണ് നിറഞ്ഞു പാടിയപ്പോള്‍ ആര്‍ക്കും അറിയില്ലായിരുന്നു ഈ കൊച്ചു മിടുക്കിയുടെ ദുരവസ്ഥ. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കലോത്സവത്തിന് തയ്യാറെടുക്കുന്നതിനിടെ അവനിയെ ക്യാന്‍സര്‍ എന്ന ഭീകരന്‍ പിടികൂടിയത്. അന്ന് കലോത്സവത്തില്‍ പങ്കെടുക്കാനാകാതെ അവനി ചികത്സയിലായി. മാസങ്ങളോളം ക്ലാസുകളും നഷ്ടമായി. ക്യാന്‍സറിനെ പ്രധിരോധിക്കാന്‍ ആശുപത്രി കിടക്കയില്‍ തന്നെ കഴിയേണ്ടി വന്ന അവനി ക്രമേണ തന്റെ പഴയ കാലത്തേക്ക് തിരികെ വരികയാണ്.
ഇത്തവണ മലയാളം പദ്യം ചൊല്ലലിലും കഥകളി സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും എ ഗ്രേഡ് നേടിയാണ് അവനി ക്യാന്‍സറിന് മറുപടി നല്‍കിയത്. ചികിത്സയുടെ വേദനകള്‍ക്കിടയിലും ഡല്‍ഹിയില്‍ നടന്ന സംഗീത പരിപാടികളില്‍ പങ്കെടുത്ത അവനിക്കു സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോസ് ട്രെയ്നിംഗിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.
വെഞ്ഞാറമൂട് സ്വദേശി ശിവ പ്രസാദിന്റെയും സജിതയുടെയും മകളായ അവനിക്ക് ഇനി ഒരു വര്‍ഷം കൂടി കീമോ തെറാപ്പി ചെയ്യണം. എന്നാല്‍ മാത്രമേ സാധാരണ ജീവിധത്തിലേക്കു മടങ്ങി എത്തുവാന്‍ സാധ്യ മാകൂ. ഒരുപാട് വായിച്ചും കേട്ടും അറിഞ്ഞ സപ്ത ഭാഷ സംഗമ ഭൂമിയായ കാസര്‍കോട് എത്തി മത്സരിക്കുവാന്‍ സാധിച്ചത് ദൈവാനുഗ്രഹമാണെന്ന് അവനി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Kanhangad, State, kalolsavam, Thiruvananthapuram, Cancer, Doctor, Kannur, Airport, cancer patient avani participated in state kalolsavam