ഞാണങ്കെ വളവിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ഇവിടെ എത്ര അപകടങ്ങൾ നടന്നുവെന്ന് നാട്ടുകാർക്ക് പോലും കണക്കില്ല; പുതിയ ദേശീയപാത വന്നാൽ എല്ലാം തീരുമെന്ന് അധികൃതർ
Sep 3, 2021, 11:16 IST
ചെറുവത്തൂർ: (www.kasargodvartha.com 03.09.20221) ദേശീയ പാതയിലെ ഞാണങ്കെ വളവിൽ എത്ര അപകടം നടന്നുവെന്ന് നാട്ടുകാർക്ക് പോലും അറിയില്ല. ചെറുതും വലുതുമായ നൂറിലധികം അപകടങ്ങൾ ഈ വളവിൽ നടന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച രാവിലെ കെ എസ് ആർടിസി ബസും ലോറിയും കൂട്ടിയടിച്ചു നാലോളം പേർക്ക് പരിക്കേറ്റു.
കണ്ണൂർ ഭാഗത്തു നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ബസും മധ്യപ്രദേശിൽ നിന്നു കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയടിച്ചത്. വെളളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്. ലോറിയിൽ കുടുങ്ങിയ ഡ്രൈവർ രാജേഷിനെ തൃക്കരിപ്പൂരിൽ നിന്നു സ്റ്റേഷൻ ഓഫീസർ ശ്രീനാഥിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്.

മറ്റുള്ളവരെ നാട്ടുകാരും പൊലിസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചതിനാൽ പടുവളം തോട്ടം ഗെയിറ്റിനു സമീപത്തെ റോഡു വഴി ഗതാഗതം വഴി തിരിച്ചു വിട്ടു. അതേസമയം പുതിയ ദേശീയപാത വന്നാൽ അപകടങ്ങൾക്ക് അറുതിയാവുമെന്നാണ് അധികൃതർ പറയുന്നത്.
Keywords: Kasaragod, News, Kerala, Cheruvathur, Road, Accident, Top-Headlines, KSRTC-bus, Lorry, Kannur, Driver, Police, Bus and lorry collided at National Highway.
< !- START disable copy paste --> Keywords: Kasaragod, News, Kerala, Cheruvathur, Road, Accident, Top-Headlines, KSRTC-bus, Lorry, Kannur, Driver, Police, Bus and lorry collided at National Highway.