ബസും ബൈക്കും കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരന്‍ മരിച്ചു
Sep 9, 2019, 15:58 IST
തളിപ്പറമ്പ്: (www.kasargodvartha.com 09.09.2019) തളിപ്പറമ്പ് ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരന്‍ മരിച്ചു. റിട്ടയേര്‍ഡ് മിലിട്ടറി ജീവനക്കാരനായ കൊട്ടിലയിലെ കുഞ്ഞപ്പന്‍-സതി ദമ്പതികളുടെ മകന്‍ എസ് കെ അനൂപ് ലാല്‍ (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴാംമൈലില്‍ വെച്ച് കാസര്‍കോട് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും അനൂപ് ലാല്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ അനൂപിനെ ഉടന്‍ തന്നെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ കടന്നപ്പള്ളി സ്വദേശി ധന്യ. സഹോദരി എസ്.കെ. അശ്വതി. മാതൃഭൂമി ന്യൂസിലെ കാസര്‍കോട് ക്യാമറാമാന്‍ ഷാജു ചന്തപ്പുരയുടെ ഭാര്യാ സഹോദരനാണ് മരിച്ച അനൂപ് ലാല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Taliparamba, News, Kerala, Kannur, Kasaragod, Accident, Death, hospital, Injured, Bike, Bus, Bus and bike accident; Youth died