തളിപ്പറമ്പില്‍ ബസുകള്‍ കൂട്ടിയിടിച്ച് 45പേര്‍ക്ക് പരിക്ക്
Jun 12, 2012, 16:00 IST
തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 45 ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചെമ്പേരിയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന പുണര്‍തം ബസും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജെയിസണ്‍ ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ കണ്ണൂരിലെ എ.കെ.ജി ആശുപത്രില്‍ നിന്നും കൊയിലി ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ബസില്‍ കുടുങ്ങിപോയ ഡ്രൈവര്‍മാരെ കണ്ണൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും, നാട്ടുകാരും, പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ദേശീയപാതയില്‍ അപകടത്തെതുടര്‍ന്ന് അരമണിക്കൂറോളം ഗതാതം തടസ്സപ്പെട്ടു.

Keywords: Kannur, Bus-accident, Injured, Thalassery