Assault case | നാടോടി ബാലനെ മർദിച്ചെന്ന കേസ്: പൊലീസിന് വീഴ്ച പറ്റിയെന്ന് റിപോർട്
കണ്ണൂർ: (www.kasargodvartha.com) ഏറെ രാഷ്ട്രീയ വിവാദമായി മാറിയ തലശേരിയിലെ നാടോടി ബാലനെ മർദിച്ചെന്ന കേസിൽ കടുത്ത നടപടികൾക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. ഇതോടെ സംഭവത്തിൽ ലോകൽ പൊലീസിനെതിരെ നടപടിക്ക് സാധ്യയേറി. തലശേരി സ്റ്റേഷൻ പൊലീസ് ഓഫീസർ ഉൾപെടെയുള്ളവർക്ക് കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
സംഭവ ദിവസം രാത്രി 11 മണിയോടെ കസ്റ്റഡിയിലെടുത്ത മുഹമ്മദ് ശിഹാദിനെ (20) അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത് ഗുരുതര വീഴ്ചയാണെന്ന് തലശേരി എസിപി നിഥിൻ രാജ് നടത്തിയ അന്വേഷണത്തിൽ പറയുന്നു. ഇത് പൊലീസിനെതിരെ പ്രതിപക്ഷ പാർടികളുടെ പ്രതിഷേധത്തിന് കാരണമായി.
കണ്ണൂർ റൂറൽ എസ് പി പിബി രാജീവിന് എ എസ് പി നൽകിയ റിപോർട് കണ്ണൂർ റേൻജ് ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. ഇതിനിടെ കേസിൽ കേസിൽ രണ്ടാം പ്രതിയായ മഹ്‌മൂദിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Keywords: Kannur, Kerala, Assault, Police, News, Top-Headlines, Investigation, Boy assault case: Report says police failed