തില്ലങ്കേരി സ്‌കൂള്‍ കോമ്പൗന്‍ഡില്‍ നിന്ന് പ്ലാസ്റ്റിക് ബകെറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: (www.kasargodvartha.com 29.06.2021) തില്ലങ്കേരി സ്‌കൂള്‍ കോമ്പൗന്‍ഡില്‍ നിന്ന് പ്ലാസ്റ്റിക് ബകെറ്റില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തി. തില്ലങ്കേരി വാഴക്കാല്‍ ഗവ. യു പി സ്‌കൂള്‍ കോമ്പൗന്‍ഡില്‍ നിന്നാണ് പ്ലാസ്റ്റിക് പെയ്ന്റ് ബകെറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് ബോംബുകള്‍ കണ്ടെത്തിയത്.
വാഴക്കുല വെട്ടുന്നതിനായി അധ്യാപകര്‍ പറമ്പില്‍ ഇറങ്ങിയപ്പോഴാണ് പ്ലാസ്റ്റിക് ബകെറ്റില്‍ ബോംബ് ശ്രദ്ധയില്‍ പെട്ടത്. തുറന്നുനോക്കുന്നതിനിടെ ബോംബാണെന്ന് മസിലായതോടെ ഉടന്‍ മുഴക്കുന്ന് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വഡും പരിശോധന നടത്തി. ബോംബുകള്‍ സ്‌ക്വാഡ് എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി.
Keywords: Kannur, News, Kerala, Top-Headlines, Police, School, Bomb, Bombs found hidden in plastic bucket from Thillankeri school compound