പാമ്പുരുത്തിയിലെ കള്ളവോട്ട്; 9 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു, മുഖ്യമ്രന്തിയുടെ മണ്ഡലത്തിലെ കള്ളവോട്ടില്‍ സി പി എം പ്രവര്‍ത്തകനെതിരെയും കേസ്
May 12, 2019, 08:42 IST
കണ്ണൂര്‍: (www.kasargodvartha.com 12.05.2019) പാമ്പുരുത്തി സ്‌കൂളിലെ 166-ാം ബൂത്തില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ ഒമ്പത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ നിര്‍ദേ ശ്രപപകാരമാണ് മയ്യില്‍ എസ് എച്ച് ഒ ഇന്‍സ്‌പെക്ടര്‍ ഷൈജു അബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ അബ്ദുല്‍ സലാം, മര്‍ഷാദ്, അസ്ലം, അബ്ദുല്‍ സലാം, ഉനൈസ്, കെ അനസ്, സിദ്ദീഖ്, ഷമല്‍, മുബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ഏജന്റായ മുഹമ്മദ് കുഞ്ഞി, എല്‍ ഡി എഫ് ബൂത്ത് ഏജന്റ് വി കെ സഫീര്‍ എന്നിവര്‍ നല്‍കിയ
പരാതിയെ തുടര്‍ന്നാണ് നടപടി. റിട്ടേണിംഗ് ഓഫീസര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ക്രിമിനല്‍ നടപടി നിയമപ്രകാരം കേസെടുക്കാന്‍ കലക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.
അതേസമയം മുഖ്യമ്രന്തിയുടെ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തിയപശ്ചാത്തലത്തില്‍ സി പി എം പ്രവര്‍ത്തകനെതിരെയും പോലീസ് കേസെടുത്തു. സി പി എം പ്രവര്‍ത്തനായ എ കെ സായൂജിനെതിരെയാണ് കേസ്. ധര്‍മ്മടം മണ്ഡലത്തിലെ 52-ാം ബൂത്തില്‍
സായൂജ് കള്ളവോട്ട് ചെയ്തുവെന്നാണ് കേസ്. യു ഡി എഫ് പോളിംഗ് ഏജന്റിന്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, Trending, election, case, Bogus voting; Case registered
< !- START disable copy paste -->