സി പി എമ്മിന് തലവേദന ഒഴിയുന്നില്ല; വീണ്ടും കള്ളവോട്ട് ആരോപണം, കണ്ണൂരില്‍ 200 കള്ളവോട്ട് ചെയ്തതായി യു ഡി എഫിന്റെ പരാതി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം വോട്ട് ചെയ്തു?
May 5, 2019, 11:10 IST
കണ്ണൂര്‍: (www.kasargodvartha.com 05.05.2019) സി പി എമ്മിന് തലവേദന ഒഴിയുന്നില്ല. വീണ്ടും കള്ളവോട്ട് ആരോപണവുമായി യു ഡി എഫ് രംഗത്തെത്തി. കണ്ണൂരില്‍ 200 വോട്ടര്‍മാരുടെ പേരില്‍ സി പി എം കള്ളവോട്ട് ചെയ്തതായാണ് യു ഡി എഫിന്റെ പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം വോട്ട് ചെയ്തുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധര്‍മടത്ത് 47-ാം ബൂത്തിലെ വോട്ടറായ എ കെ സയൂജ് 52, 53 ബൂത്തുകളില്‍ വോട്ട് ചെയ്തതായി വീഡിയോ സഹിതമാണ് യു ഡി എഫ് പരാതി നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പേരാവൂര്‍, മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലും കള്ളവോട്ട് നടത്തിയെന്നാണ് ആരോപണം. കെ. സുധാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് കെ സുരേന്ദ്രനാണ് ഇതുസംബന്ധിച്ച് കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് പരാതി നല്‍കിയത്.
ധര്‍മടം മണ്ഡലത്തില്‍ സി പി എം 22 കള്ളവോട്ട് നടത്തിയതായി പരാതിയില്‍ പറയുന്നു. ഇതില്‍ ആറ് വോട്ടുകള്‍ സ്ത്രീകളാണ് ചെയ്തത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വിശ്വസ്തന്റെ കൊച്ചുമകളായ പതിനേഴുകാരിയാണ് വേങ്ങാട് പഞ്ചായത്തിലെ 46-ാം നമ്പര്‍ ബൂത്തില്‍ വിസ്മയ എന്ന വോട്ടറുടെ പേരില്‍ കള്ളവോട്ട് ചെയ്തതെന്നാണ് പരാതി. ഇതേ പഞ്ചായത്തിലെ 42-ാം നമ്പര്‍ ബൂത്തില്‍ കെ. മഅ്‌റൂഫ് എന്നയാളുടെ വോട്ട് ചെയ്തത് മകന്‍ നുഫൈസാണെന്നും 42-ാം നമ്പര്‍ ബൂത്തില്‍ കുഞ്ഞിരാമന്റെ മകന്‍ രജിതയുടെ വോട്ട് മറ്റൊരു രജിത രേഖപ്പെടുത്തിതായും പരാതിയില്‍ പറയുന്നു.
പേരാവൂര്‍ മണ്ഡലത്തില്‍ 35 കള്ളവോട്ടുകള്‍ ചെയ്തു. ഇതില്‍ ആറു പേര്‍ സ്ത്രീകളാണ്. സി. അഖില്‍ സ്വന്തം വോട്ട് ഉള്‍പ്പെടെ അഞ്ചു വോട്ടും അഖില്‍ കൃഷ്ണ, സനോജ് എന്നിവര്‍ സ്വന്തം വോട്ട് ഉള്‍പ്പെടെ നാലു വോട്ട് വീതവും വിനയന്‍, അശ്വിന്‍ എന്നിവര്‍ സ്വന്തം വോട്ട് ഉള്‍പ്പെടെ മൂന്ന് വോട്ട് വീതവും ചെയ്തു. തളിപ്പറമ്പ് മണ്ഡലത്തില്‍ 77 കള്ളവോട്ട് നടന്നെന്നും പരാതിയില്‍ പറയുന്നു. ഇതില്‍ 17 കള്ളവോട്ട് ചെയ്തതു സ്ത്രീകളാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
കുറ്റ്യേരി വില്ലേജിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ മുന്‍ പഞ്ചായത്തംഗം നളിനി ഇതേ ബൂത്തിലെ കെ.എ. മാലതിയുടെ വോട്ട് ചെയ്തു. മലപ്പട്ടം പഞ്ചായത്തിലെ 192-ാം ബൂത്തിലെ കെ വിജയിന്റെ വോട്ടും 193-ാം ബൂത്തിലെ അക്ഷയിന്റെ വോട്ടും ആദര്‍ശ് എന്നയാളാണ് ചെയ്തത്. തളിപ്പറമ്പ് മണ്ഡലത്തിലെ 172-ാം നമ്പര്‍ ബൂത്തില്‍ ജിതിന്‍ എന്നയാള്‍ സ്വന്തം വോട്ടുള്‍പ്പെടെ അഞ്ച് വോട്ടും സഹോദരി ആര്യ സ്വന്തം വോട്ടുള്‍പ്പെടെ മൂന്ന് വോട്ടും ചെയ്തതായി പരാതിയുണ്ട്.
മട്ടന്നൂര്‍ മണ്ഡലത്തില്‍ 65 കള്ളവോട്ട് നടന്നതായും ഇതില്‍ 11 കള്ളവോട്ട് ചെയ്തതു സ്ത്രീകളാണെന്നും യു ഡി എഫ് കണ്ടെത്തി. 104-ാം നമ്പര്‍ ബൂത്തിലെ ചിത്രലേഖ സ്വന്തം വോട്ട് ഉള്‍പ്പെടെ നാല് വോട്ട് ചെയ്തതായും മട്ടന്നൂര്‍ മണ്ഡലത്തിലെ 79-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ വി കെ അയന ധര്‍മടം മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
കള്ളവോട്ട് നടന്നതായി പരാതിയില്‍ ആരോപിക്കുന്ന എല്ലാ ബൂത്തിലെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kannur, election, Trending, Bogus voting allegation against CPM
< !- START disable copy paste -->