കണ്ണൂരിൽ നിന്നും ഒളിച്ചോടിയ ബി ജെ പി സ്ഥാനാർത്ഥിയായ ഭർതൃമതി എത്തിയത് കാസർകോട്ടെ സി പി എം ശക്തികേന്ദ്രത്തിൽ; വിവാഹം കഴിഞ്ഞു
Dec 11, 2020, 12:14 IST
കാസർകോട്: (www.kasargodvartha.com 11.12.2020) കണ്ണൂരിൽ നിന്നും ഒളിച്ചോടിയ ബി ജെ പി സ്ഥാനാർത്ഥിയായ ഭർതൃമതി എത്തിയത് കാസർകോട്ടെ സി പി എം ശക്തികേന്ദ്രത്തിൽ. യുവതിയുടെയും കാമുകൻ്റെയും വിവാഹം കഴിഞ്ഞ് പുതിയ ദാമ്പത്യ ബന്ധം ആരംഭിച്ചതായാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ചാണ് ബി ജെ പി വനിത സ്ഥാനാർഥി ഒളിച്ചോടി കാസർകോട് ബേഡകത്തെ സി പി എം പാർട്ടി ഗ്രാമത്തിൽ എത്തിയത്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഒളിച്ചോടിയത്.
യുവതിയുടെ ഭർത്താവ് മാലൂർ പഞ്ചായത്തിലെ മറ്റൊരു വാർഡിൽ ബി ജെ പി സ്ഥാനാർഥിയാണ്. നാല് ദിവസം മുമ്പ് രാത്രിയായിരുന്നു ബി ജെ പി നേതാക്കളെയും പ്രവർത്തകരെയും ഒരു പോലെ ഞെട്ടിച്ച് യുവതി കാമുകനൊപ്പം കാസർകോട്ടേക്ക് ഒളിച്ചു പോയത്.
ബേഡഡുക്ക സി പി എം കോട്ടയിലെ അരിച്ചെപ്പ് സ്വദേശിക്കൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. കാമുകന്റെ കുടുംബം ഉറച്ച സി പി എമ്മുകാരാണ്. മാതാവ് പാർട്ടി അംഗമാണ്. ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും പൊലീസിൽ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരാകുയായിരുന്നു.
അതിനിടെ യുവതിയെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. കാമുകനെ വിട്ട് ഇനി എങ്ങോട്ടേക്കും ഇല്ലെന്ന ഉറച്ച നിലപാടിലായിരുന്നു യുവതി. തിരഞ്ഞെടുപ്പിൻെറ പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് മാലൂരിൽ നിന്നും പേരാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് സ്ഥാനാര്‍ഥി വന്നത്.
പേരാവൂരിലെ സ്വന്തം വീട്ടിൽ നിന്നാണു കാമുകനൊപ്പം നാടകീയമായി യുവതി കടന്നുകളഞ്ഞത്. സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്ത കാട്ടുതീ പോലെ പടർന്നതോടെ വോട്ട് ചോദിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും.
യുവതി ഒളിച്ചോടിയ സംഭവത്തിൽ പിതാവിൻെറ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടെയാണ് യുവതി ബേഡകത്തെ സി പി എം കോട്ടയിൽ എത്തിയ വിവരം പുറത്ത് വന്നത്.
Keywords: Kerala, News, Kasaragod, Kannur, BJP, Worker, Love, CPM, CPM Worker, House, Missing, Marriage, Top-Headlines, Candidate, Election, Bedadukka, BJP candidate, who fled from Kannur, reached CPM stronghold in Kasaragod; Got married.