city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാരതിയമ്മയുടെ ഏകാന്തതക്ക് കൂട്ടായി ബുള്‍ബുള്‍ മൈനകള്‍

പയ്യന്നൂര്‍: (www.kasargodvartha.com 26.07.2019) മാവിലാ ചാത്തോത്തെ ഭാരതിയമ്മയുടെ കൈകൊട്ടിയുള്ള വിളി കേട്ടാല്‍ മുറ്റത്തെ വെളുത്ത മൂവാണ്ടന്‍ മാവില്‍ നിന്നും ഉമ്മറത്തെ ഇരിപ്പിടത്തിലെത്താന്‍ മീനുവും മനുവും എപ്പോഴും റെഡി. ബിസ്‌ക്കറ്റും മിക്‌സ്ച്ചറുമടങ്ങിയ ഇവര്‍ക്ക് വേണ്ടുന്ന രണ്ടു നേരത്തേ ആഹാരം കൊടുത്തില്ലേല്‍ 88 കഴിഞ്ഞ ഭാരതിയമ്മക്ക് ആഹാരം കഴിക്കാന്‍ തൃപ്തിയുണ്ടാകില്ല. മീനുവും മനുവും ഭാരതിയമ്മയുടെ അരുമകളായ ബുള്‍ബുള്‍ മൈനകളാണ്.

ഭാരതിയമ്മ ഒരു വര്‍ഷം മുമ്പാണ് മൈനകളുമായി ചങ്ങാത്തത്തിലാകുന്നത്. ചായയുടെ പലഹാരാവശിഷ്ടങ്ങള്‍ മുറ്റത്ത് വിരുന്നെത്തുന്ന അതിഥികളായ ബുള്‍ബുളിനും മൈനയ്ക്കും, കാക്കക്കും വീതിച്ചു നല്‍കും. എറിഞ്ഞു കൊടുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൈനകള്‍ക്ക് കാക്കയുടെ കൈയ്യില്‍ നിന്നും കിട്ടാതായപ്പോള്‍ ഭാരതിയമ്മയ്ക്ക് സങ്കടമായി. പിന്നീട് മൈനകള്‍ക്കുള്ള തീറ്റ കൈയ്യില്‍ കാട്ടി വിളിക്കാന്‍ തുടങ്ങി. ദിവസങ്ങളോളം കാക്കയ്ക്ക് ഭക്ഷണം നല്‍കി മൈനയ്ക്ക് താനിരിക്കുന്ന കസേരയ്ക്ക് മുന്നിലുള്ള സീറ്റില്‍ വെച്ചു നല്‍കി. ആദ്യമാദ്യം ഇണങ്ങാതെ മാറി നിന്നെങ്കിലും ഇപ്പോള്‍ മടിയിലിരുന്ന് പേടി കൂടാതെ കൈ കുമ്പിളില്‍ നിന്നും തിന്നുന്ന ശീലമായെന്ന് ഭാരതിയമ്മയുടെ ചിരി മൊഴി സാക്ഷ്യം. ഈ കാട്ടു പക്ഷിയുടെ ഇണക്കം കണ്ടാല്‍ ഭാരതിയമ്മ വളര്‍ത്തുന്നതാണോയെന്ന് പരിചയമില്ലാത്തവര്‍ ചോദിക്കും. തലയിലും ചുമലിലുമിരുന്ന് മൈനകള്‍ ഭാരതിയമ്മയുടെ കൊഞ്ചല്‍ കേട്ടു പോകുന്നത് കാണാന്‍ ഭാരതിയമ്മയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അവസാന കാഹളമായ 1946 ഫെബ്രുവരി 18നാരംഭിച്ച നാവിക കലാപത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ നാവികനായിരുന്ന പയ്യന്നൂരിലെ പരേതനായ വി ഒ കരുണാകരന്‍ നമ്പ്യാരുടെ ഭാര്യയാണ് ഭാരതിയമ്മ. നേരത്തെ കേളോത്തുള്ള മൂത്ത മകള്‍ പ്രേമവല്ലിയുടെ കൂടെയായിരുന്നു താമസം. കണ്ടോത്ത് നരിയന്‍ ചേരിയില്‍ തനിച്ച് താമസിക്കുന്ന ടി രമേശിന്റെ കൂടെയാണ് ഇപ്പോള്‍ അമ്മ താമസിക്കുന്നത്. ഇടക്കിടെ മറ്റു മക്കളുടെ കൂടെയും ഭാരതിയമ്മ താമസിക്കാറുണ്ട്.

ഭാരതിയമ്മയുടെ ഏകാന്തതക്ക് കൂട്ടായി ബുള്‍ബുള്‍ മൈനകള്‍

ഭാരതിയമ്മയുടെ ഏകാന്തതക്ക് കൂട്ടായി ബുള്‍ബുള്‍ മൈനകള്‍

ഭാരതിയമ്മയുടെ ഏകാന്തതക്ക് കൂട്ടായി ബുള്‍ബുള്‍ മൈനകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kannur, news, Top-Headlines, payyannur, Story, House-wife, Bharathiyamma with Bulbul myna
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia