city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Berlin Kunjananthan Nair | ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, മന്ത്രി എം വി ഗോവിന്ദനും

കണ്ണൂര്‍: (www.kasargodvartha.com) ബാലസംഘം സ്ഥാപക സെക്രടറിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ പി കെ കുഞ്ഞനന്തന്‍ നായര്‍ (ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍) അന്തരിച്ചു. 96 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം.

കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മന്ത്രി എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

Berlin Kunjananthan Nair | ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, മന്ത്രി എം വി ഗോവിന്ദനും

സാര്‍വദേശീയതലത്തില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കമ്യൂണിറ്റ് പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെന്ന് മുഖ്യമന്ത്രി അനുശോചനകുറിപ്പില്‍ പറഞ്ഞു.
കിഴക്കന്‍ ജര്‍മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോകിന്റെയും വിശേഷങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇഎംഎസിന്റെ പൊളിറ്റികല്‍ സെക്രടറിയായാണ് കേരള രാഷ്ട്രീയത്തിന്റെ ഭാഗമായത്. അദ്ദേഹം എഴുതിയ ഒളികാമറകള്‍ പറയാത്തത്, പൊളിച്ചെഴുത്ത് എന്നീ രണ്ട് പുസ്തകങ്ങളും രാഷ്ട്രീയ ചരിത്രാന്വേഷികള്‍ക്ക് വഴികാട്ടിയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും സതീശന്‍ പറഞ്ഞു.

ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായരുടെ നിര്യാണത്തില്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനും അനുശോചിച്ചു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുത്ത ദിവസവും അദ്ദേഹവുമായി ദീര്‍ഘനേരം നേരില്‍ സംസാരിച്ചിരുന്നു. അവസാനകാലം വരെയും രാഷ്ട്രീയകാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

ആഗോളതലത്തില്‍ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ച സഖാവാണ് ബര്‍ലിന്‍. മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. ഇഎംഎസ് പാര്‍ടി അഖിലേന്‍ഡ്യ സെക്രടറി ആയപ്പോള്‍ സഖാവിന്റെ പ്രൈവറ്റ് സെക്രടറിയുമായി.

ബ്ലിറ്റ്സ് ലേഖകനായി പ്രവര്‍ത്തിച്ച സഖാവ് ബര്‍ലിന്‍, സോഷ്യലിസ്റ്റ് ബ്ലോകിനെ കുറിച്ച് ലോകത്തെ അറിയിക്കാനായി ദീര്‍ഘകാലം കര്‍മനിരതനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളിലും എഴുതി.

ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി അറിയപ്പെടാന്‍ തുടങ്ങിയതെന്നും എം വി ഗോവിന്ദന്‍ അനുശോചനകുറിപ്പില്‍ അറിയിച്ചു.

Keywords: Berlin Kunjananthan Nair passes away, Kannur, News, Politics, Writer, Obituary, Dead, Top-Headlines, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia