ബേക്കൽ -കണ്ണൂർ എയർപോർട്- വയനാട് ബന്ധിപ്പിച്ച് ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണമെന്ന് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് വെബിനാർ
കാസര്‍കോട്: (www.kasargodvartha.com 13.06.2021) ഉത്തരകേരളത്തിന്റെ ടൂറിസം വളര്‍ചയ്ക്ക് ബേക്കൽ -കണ്ണൂർ എയർപോർട്- വയനാട് എന്നിവയെ ബന്ധിപ്പിച്ച് ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണമെന്ന് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് വെബിനാർ. 'ഉത്തര മലബാറിലെ ടൂറിസം സാധ്യതകൾ' എന്ന വിഷയത്തിലായിരുന്നു വെബിനാർ.
ട്രയാങ്കിള്‍ ഡെസ്റ്റിനേഷൻ എന്ന സങ്കൽപം ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞാൽ ഈ രംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്ന് വിഷയാവതരണം നടത്തിയ ഡെസ്റ്റിനേഷന്‍ മാര്‍കെറ്റിങ് വിദഗ്ധനും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ് ഹോസ്പിറ്റാലിറ്റി ആൻഡ് ഇന്‍ഫ്രഡിവിഷന്‍ സീനിയര്‍ അസോസിയേറ്റ് വൈസ് പ്രസിഡണ്ടുമായ മണി എം നമ്പ്യാര്‍ അഭിപ്രായപ്പെട്ടു.
എന്‍ എം സി സി പ്രസിഡണ്ട് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഫലപ്രദമായി മാര്‍കെറ്റ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എൻ എം സി സിയുടെ നേതൃത്വത്തിൽ നോർത് മലബാർ ട്രാവൽ മാർട് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. ഹോണററി ജനറല്‍ സെക്രടറി കെ വി ഹനീഷ്, വൈസ് പ്രസിഡണ്ട് ടി കെ രമേശ് കുമാര്‍, ട്രഷറര്‍ വി പി അനില്‍കുമാര്‍, മുന്‍ പ്രസിഡണ്ട് കെ വിനോദ് നാരായണന്‍, മാനജിംഗ് കമിറ്റി അംഗങ്ങളായ കെ കെ രാധാകൃഷ്ണൻ, എ കെ റഫീഖ്, കെ എസ് അന്‍വര്‍ സാദത്ത്, ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളായ എം ബി അശ്‌റഫ്, സൈഫുദ്ദീന്‍ കളനാട്, ബി ആര്‍ ഡി സി മാനജര്‍ യു എസ് പ്രസാദ്, വിക്രം രാജ് സി പി, സുധീഷ് ടി പി, കെ സി ഇര്‍ശാദ്, റാഫി ബെണ്ടിച്ചാല്‍, റൂബി കെ എ മുഹമ്മദ്, കെ നാഗേഷ് സംസാരിച്ചു. എന്‍എംസിസി കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്‌മദ് സ്വാഗതവും ജോ. കണ്‍വീനര്‍ എം എന്‍ പ്രസാദ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Wayanad, Bekal, Kannur, Airport, Tourism, Bekal-Kannur Airport-Wayanad to be connected by Triangle Tourism; North Malabar Chamber of Commerce Webinar