city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ ഉള്‍പെടെ ആറ് പോലീസുദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍

കണ്ണൂര്‍: (www.kasargodvartha.com 22.01.2018) തെളിവും ദൃക്‌സാക്ഷികളുമില്ലാത്ത ആറു കേസുകളില്‍ പ്രതികളെ പിടികൂടിയ അന്വേഷണ മികവിന് തളിപ്പറപ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ ഉള്‍പെടെ കണ്ണൂരിലെ ആറ് പോലീസുദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി ലഭിച്ചു. കെ.വി വേണുഗോപാലനെ കൂടാതെ സി ഐ കെ.ഇ പ്രേമചന്ദ്രന്‍, എസ് ഐ കെ. പ്രഭാകരന്‍, എ എസ് ഐ സി. തമ്പാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് (സൈബര്‍ സെല്‍, കണ്ണൂര്‍), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജാബിര്‍ അഹ് മദ് എന്നിവര്‍ക്കാണ് ബഹുമതി ലഭിച്ചത്.

കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ റിസോര്‍ട്ട് ഉടമ അംജദിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മോചിപ്പിക്കുകയും 20 കിലോ ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്ത അന്വേഷണത്തിനാണ് കെ.വി വേണുഗോപാലനെ ബാഡ്ജ് ഓഫ് ഹോണ്‍ ലഭിച്ചത്. ഇപ്പോള്‍ തളിപ്പറമ്പ് ഡിവൈഎസ്പിയായിരുക്കുന്ന വേണുഗോപാല്‍ കണ്ണൂര്‍ സി ഐ ആയിരിക്കെയാണ് കേസുകളില്‍ പ്രതികളെ പിടികൂടിയത്. ചെറുവത്തൂര്‍ ചീമേനി സ്വദേശിയാണ്.

കാനൂര്‍ മുണ്ടപ്പുറത്തെ പുതിയപുരയില്‍ രജീഷ് (34), കൂവേരി വള്ളിക്കടവിലെ ഖാനാമഠത്തില്‍ പ്രഭാകരന്‍ (55) എന്നിവരുടെ കൊലപാതക കേസുകളിലെ അന്വേഷണ മികവിനാണ് മുമ്പ് തളിപ്പറമ്പ് സി ഐ ആയിരുന്ന കെ.ഇ പ്രേമചന്ദ്രന്‍, എസ് ഐ പ്രഭാകരന്‍, എ എസ് ഐ തമ്പാന്‍, സിപിഒമാരായ ശ്രീജിത്ത്, ജാബിര്‍ അഹ് മദ് എന്നിവര്‍ക്ക് ബഹുമതി ലഭിച്ചത്. 2016 സെപ്തംബര്‍ അഞ്ചിന് കൊല ചെയ്യപ്പെട്ട രജീഷിന്റെ മൃതദേഹം കണ്ടെത്തിയത് 14 നാണ്. ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി നെല്ലിയോട്ടെ പാച്ചേനിതറമ്മല്‍ രാഘേഷിനെ (35) മണിക്കൂറുകള്‍ക്കകമാണ് പോലീസ് പിടികൂടിയത്.

2016 സെപ്തംബര്‍ 28ന് പുലര്‍ച്ചെയാണ് പ്രഭാകരനെ കൊലപ്പെടുത്തിയത്. സയ്യിദ് നഗറില്‍ മരമില്ലിന് സമീപമായിരുന്നു കൊലപാതകം. കേസില്‍ പ്രതികളെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലായിരുന്നു. അതിനിടയിലാണ് തളിപ്പറമ്പ് സി ഐ ആയി ചുമതലയേറ്റ പ്രമേചന്ദ്രനും സംഘവും 2016 ഒക്ടോബര്‍ 15ന് കേസിലെ പ്രതികളെ അറസ്റ്റു ചെയ്തത്. ദൃക്‌സാക്ഷികളും പ്രതികളിലേക്കെത്താവുന്ന തെളിവുകളും ഒന്നുമില്ലാതിരുന്ന രണ്ടു കേസിലും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചാണ് പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചത്.

ചീമേനി സ്വദേശിയായ പ്രേമചന്ദ്രന്‍ ഇപ്പോള്‍ തലശ്ശേരി സി ഐയാണ്. പ്രഭാകരന്‍ ആലക്കോട് സ്‌റ്റേഷന്‍ എസ് ഐയാണ്.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ ഉള്‍പെടെ ആറ് പോലീസുദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Police, DYSP, Kannur, Top-Headlines, Badge of Honor for 6 Police officers in Kannur
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia