Arrest | മധ്യവയസ്‌കനെ എയര്‍ഗണ്‍കൊണ്ടു വെടിവെച്ചുകൊല്ലാന്‍ ശ്രമമെന്ന് പരാതി; അയല്‍വാസി അറസ്റ്റില്‍
May 10, 2022, 20:11 IST
കണ്ണൂര്‍: (www.kasargodvartha.com) തമ്മിലുണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്‌കനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയിൽ അയല്‍വാസിക്കെതിരെ കരിക്കോട്ടക്കരി പൊലീസ് വധശ്രമത്തിന് കേസെടുത്തു. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി അയ്യങ്കുന്ന് പഞ്ചായതിലെ ചരളില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് വെടിയേത്. മധ്യവയസ്‌കനായ കുറ്റിക്കാട്ട് തങ്കച്ചനാ (48)ണ് വെടിയേറ്റത്.
എയര്‍ ഗണ്‍ കൊണ്ട് നെഞ്ചിനു വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തങ്കച്ചന്റെ അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി കരിക്കോട്ടക്കരി സി ഐ സജീവന്‍ അറിയിച്ചു.
കഴിഞ്ഞ കുറെക്കാലമായി അയല്‍വാസികളായ ഇരുവരും തമ്മില്‍ ചില വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ അകല്‍ച്ചയിലായിരുന്നുവെന്നും ഇതിന്റെ തുടര്‍ചയായുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണ് സണ്ണി തങ്കച്ചനെ വെടിവെച്ചതെന്നും പറയുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നിയെ തുരത്താന്‍ ഉപയോഗിക്കുന്ന എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നും തലയ്ക്ക് കൊണ്ടാല്‍ മരണം വരെ സംഭവിക്കാവുന്നതാണിതെന്നും പൊലീസ് അറിയിച്ചു. എയര്‍ഗണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സണ്ണിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kerala, Kannur, News, Attempt, Complaint, Arrest, Police, Top-Headlines, Attempt to shoot middle-aged man with airgun; Neighbor arrested