പയ്യന്നൂരില്‍ വീടുകയറി അക്രമം; കാര്‍ തകര്‍ത്തു, സ്ത്രീകള്‍ ഉള്‍പെടെ നാലു പേര്‍ ആശുപത്രിയില്‍
Feb 1, 2018, 15:25 IST
പയ്യന്നൂര്‍: (www.kasargodvartha.com 01.02.2018) പയ്യന്നൂര്‍ പെരുമ്പയില്‍ സംഘടിച്ചെത്തിയ സംഘം വീടുകയറി അക്രമം നടത്തി. കാറും തകര്‍ത്തു. അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. പെരുമ്പ ബൈപ്പാസ് റോഡിലെ ലത്വീഫിയ സ്‌കൂളിന് സമീപത്തെ എ സി ഹൗസില്‍ സൈനുല്‍ ആബിദ് (53), മുഹമ്മദ് ഷാക്കിര്‍ (24), സഹോദരന്‍ മുഹമ്മദ് യാസര്‍ (19), സര്‍ഫുന്നിസ (30) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കമായത്. അക്രമത്തിനിരയാവരുടെ വീട്ടിലെ അഷ്‌റഫിന്റെ കെ എല്‍ 59 എന്‍ 2448 നമ്പര്‍ മഹീന്ദ്ര കാര്‍ പയ്യന്നൂര്‍ എല്‍ ഐ സി ജംഗ്ഷനില്‍ വെച്ച് ബൈക്കിലിടിച്ചു എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പിന്നീട് കാറിന് പിന്തുടര്‍ന്നെത്തിയവര്‍ ബൈപ്പാസ് റോഡില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ അക്രമിക്കുകയായിരുന്നു. കാറിന്റെ മുഴുവന്‍ ഗ്ലാസുകളും അടിച്ചുതകര്‍ത്തു. ഇതിനു ശേഷം ഇരുമ്പു വടികളുമായി വീട്ടിലെത്തിയ 15 ഓളം വരുന്ന സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നു.
വീടിന്റെ ഗേറ്റിലുണ്ടായിരുന്ന ലൈറ്റ് അടിച്ചുതകര്‍ത്താണ് അക്രമികള്‍ വീട്ടില്‍ കയറിയത്. മുഹമ്മദ് ഷാക്കിറിനെ സഹോദരന്‍ യാസിറിനും തലയ്ക്കാണ് പരിക്കേറ്റത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സര്‍ഫുന്നിസയ്ക്ക് മര്‍ദനമേറ്റത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവന്‍ മാലയും കാതിലുണ്ടായിരുന്ന ഒരു കമ്മലും അക്രമികള്‍ പൊട്ടിച്ചെടുത്തുകൊണ്ടുപോയതായി പരാതിയുയര്‍ന്നിട്ടുണ്ട്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂരികൊവ്വല്‍ ഭാഗത്തുള്ള ചിലരാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kerala, news, Kannur, hospital, Attack, Top-Headlines, Car, Attack in Payyannur; 4 hospitalized.
< !- START disable copy paste -->