യുവതിയെ കമന്റടിച്ചുവെന്നാരോപിച്ച് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍
May 10, 2019, 08:51 IST
കണ്ണൂര്‍: (www.kasargodvartha.com 10.05.2019) യുവതിയെ കമന്റടിച്ചുവെന്നാരോപിച്ച് യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചകേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. കൊറ്റാളി പുല്ലൂപ്പി സൗപര്‍ണികയില്‍ അഖില്‍ സുര്രേന്ദന്‍ (24), നെല്ലിക്കാതകിടിയില്‍ ശ്യാംലാല്‍ മുരളീധരന്‍ (25) എന്നിവരെയാണ് മയ്യില്‍ എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ ഷൈജു എബ്രഹാമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ പുല്ലുപ്പി സുബൈദ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മനീഷ് മോഹനനെ (25) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആറാം തീയതി 10.45 മണിയോടെ നാറാത്ത് പ്രാഥമികാരോഗ്യ ക്രേന്ദത്തിന് മുന്നിലെ ബസ് കാത്തിരിപ്പ് ക്രേന്രത്തിലിരിക്കുകയായിരുന്ന പുല്ലുപ്പി സ്വദേശികളായ ദിപിന്‍ (29), സുഹൃത്ത് ദിലീപ് (28) എന്നിവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാളാഘോഷത്തിന് കാക്കാത്തുരുത്തിയിലെ ഒരു വീട്ടില്‍ ദിപിനൊപ്പം ചെന്ന ദിലീപ് പെണ്‍കുട്ടിയെ കമന്റടിച്ചുവെന്നാരോപിച്ചായിരുന്നു അക്രമം. പെണ്‍കുട്ടിയുടെ കാമുകന്‍ ശ്യാംലാലും സുഹൃത്തുക്കളും ചേര്‍ന്നാണ് അക്രമം നടത്തിയത്. പ്രതി
കളെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, arrest, case, Police, Youth, Crime, Top-Headlines, Attack case: 2 arrested
< !- START disable copy paste -->