റീപോളിംഗിനിടെ രാജ്മോഹന്‍ ഉണ്ണിത്താനു നേരെയുണ്ടായ ആക്രമണം; 3 സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
May 22, 2019, 11:59 IST
പരിയാരം: (www.kasargodvartha.com 22.05.2019) റീപോളിംഗിനിടെ രാജ്മോഹന്‍ ഉണ്ണിത്താനു നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ മൂന്ന് സി പി എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ഡി വൈ എഫ് ഐ ചെറുതാഴം മേഖലാ ട്രഷററും ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കുളപ്പുറം ടി വി അനീഷ് (25), പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരന് മണ്ടൂര്‍ കല്ലത്ത് ജയേഷ് (35), ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് ഏഴിലോട് പൊയ്യില്‍ അശോകന് (54) എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം റീപോളിംഗ് നടന്ന പിലാത്തറയില്‍ വെച്ചാണ് കാസര്‍കോട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനു നേരെ ആക്രമണമുണ്ടാവുകയും യു ഡി എഫ് യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തത്. കേസില്‍ സി പി എം മാടായി ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലു പേരെ ഇനി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, arrest, Crime, Top-Headlines, Attack against Rajmohan Unnithan; 3 CPM workers arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kannur, arrest, Crime, Top-Headlines, Attack against Rajmohan Unnithan; 3 CPM workers arrested
< !- START disable copy paste -->