കണ്ണൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ അക്രമം
Jul 30, 2018, 11:47 IST
കണ്ണൂര്‍: (www.kasargodvartha.com 30.07.2018) കണ്ണൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ അക്രമം. പയ്യന്നൂരിലെ മഹിളാ കോണ്‍ഗ്രസ് നേതാവും നഗരസഭ കൗണ്‍സിലറുമായ എ.കെ. ശ്രീജയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. വീടിന്റെ മുന്‍ വശത്തെ ജനല്‍ ഗ്ലാസുകള്‍ അജ്ഞാത സംഘം എറിഞ്ഞ് തകര്‍ക്കുകയും വീട്ടുമുറ്റത്തുണ്ടായിരുന്ന ശ്രീജയുടെയും ഭര്‍ത്താവ് ശ്രീനിവാസന്റെയും സ്‌കൂട്ടറുകള്‍ കുത്തിക്കീറി നശിപ്പിക്കുകയുമായിരുന്നു.
ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്ത വലിയ കല്ല് വീട്ടുമുറ്റത്തുനിന്ന് കണ്ടെടുത്തു. വിവരമറിഞ്ഞ് എസ്‌ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, Congress, Attack, Crime, Attack against Mahila Congress Leader's house
< !- START disable copy paste -->
Keywords: Kannur, news, Top-Headlines, Congress, Attack, Crime, Attack against Mahila Congress Leader's house
< !- START disable copy paste -->