ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ അക്രമം; കാര്‍ തകര്‍ത്തു
Apr 18, 2018, 10:55 IST
പയ്യന്നൂര്‍: (www.kasargodvartha.com 18.04.2018) മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടിന്റെ വീടും കാറും അക്രമിസംഘം അടിച്ചു തകര്‍ത്തു. രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പൊന്നാച്ചി കുതിരുമ്മല്‍ അബ്ദുല്‍ ലത്വീഫിന്റെ പുന്നക്കടവ് ഫാറൂഖ് മസ്ജിദിനു സമീപത്തെ വീടിനു നേരെയാണ് അക്രമമുണ്ടായത്. ആയുധങ്ങളുമായി സംഘടിച്ചെത്തിയ അമ്പതോളം വരുന്ന സംഘം വീടിന്റെ താഴെ നിലയിലെ മുഴുവന്‍ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മകള്‍ കെ.വി റംലയുടെ കെ.എല്‍. 59 പി. 3011 നമ്പര്‍ ഹുണ്ട്യായിയുടെ ഐ20 കാറും അക്രമികള്‍ അടിച്ചു തകര്‍ത്തു.
അബ്ദുല്‍ ലത്വീഫിന്റെ മകന്‍ കെ.വി. അഷ്‌റഫുമായി കൊപ്പുറത്തെ ചിലരുമായി ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് അക്രമം എന്ന് പറയപ്പെടുന്നു. കെ.വി.അഷ്‌റഫ് സി.പി.എം. പ്രവര്‍ത്തകനാണ്. അക്രമികളും സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. അക്രമത്തില്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിയും പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന വടക്കുമ്പാട് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kerala, Kannur, News, House, Car, Attack, Attack against Jamaath President's house.
< !- START disable copy paste -->