Police FIR | '16 കാരിയെ പീഡിപ്പിച്ചു'; 14 വയസുകാരനെതിരെ കേസെടുത്തു
Apr 20, 2022, 22:24 IST
കണ്ണൂര്‍: (www.kasargodvartha.com 20.04.2022) 16കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ 14 വയസുകാരനെതിരെ എടക്കാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍ കയറി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ വീടിന്റെ അടുത്ത് താമസിക്കുന്ന14കാരന്‍ സ്ഥിരമായി വീട്ടില്‍ വന്നിരുന്നതായും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്നും പറയുന്നു.
വീട്ടില്‍ ആളില്ലാത്ത സമയം 14കാരൻ പല തവണയായി വരികയും പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്. ഭയന്നതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ആരോടും കാര്യം പറഞ്ഞിരുന്നില്ലെന്ന് പിതാവ് പറയുന്നു.
വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നീട് ചോദിച്ചപ്പോഴാണ് 14 വയസുകാരന്‍ പീഡിപ്പിച്ചെന്ന വിവരം പുറത്തറിയുന്നത്. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords: News, Kerala, Kannur, Top-Headlines, Molestation, Student, Crime, Police, Assault, Complaint, Assault complaint; police registered case.
< !- START disable copy paste -->