ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ഹോടെൽ ഉടമ പൊലീസ് പിടിയിൽ
Feb 8, 2022, 21:53 IST
പയ്യന്നൂർ: (www.kasargodvartha.com 08.02.2022) ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 14 കാരിയെ പീഡിപ്പിച്ചതായുള്ള പരാതിയിൽ ഹോടെൽ ഉടമ പൊലീസിന്റെ പിടിയിലായി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫൈസലാണ് (35) പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഡിസംബർ മുതൽ ഈമാസം നാലുവരെ ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കേസ്. ആളില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്.
ഇത് സംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പയ്യന്നൂർ പൊലീസ് യുവാവിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Kerala, Kannur, News, Molestation, Assault, Case, Police, Hotel, Payyannur, Police-station, Girl, Top-Headlines, Assault case; young man arrested