ഉണ്ണിത്താന്റെ പ്രചരണത്തിനിടെ മാധ്യമ പ്രവര്‍ത്തകന് നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു
May 17, 2019, 22:58 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2019) റീപോളിംഗിന് മുന്നോടിയായി കാസര്‍കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകന് നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. ഏഷ്യാനെറ്റ് കാസര്‍കോട് ലേഖകന്‍ മുജീബ് റഹ് മാനെ അക്രമിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കമ്മറ്റികള്‍ അറിയിച്ചു.
പിലാത്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതിന്റെ വാര്‍ത്ത ശേഖരിക്കുന്നതിനിടെയാണ് ഏഷ്യാനെറ്റ് റിപ്പോട്ടര്‍ മുജീബ്‌റഹ് മാനെ ഒരുസംഘം അക്രമിക്കുകയും മൊബൈല്‍ തട്ടിപ്പറിക്കുകയും ചെയ്തത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്രമികളെ നിയന്ത്രിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും കാസര്‍കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പോലീസ് നോക്കിനില്‍ക്കേയാണ് സംഭവം നടന്നത്. ക്യാമറാമാനെ തടഞ്ഞതിനെ തുടര്‍ന്നു മൊബൈല്‍ ഫോണില്‍ സംഘര്‍ഷം ചിത്രീകരിക്കാന്‍ ശ്രമിച്ച ലേഖകന്‍ മുജീബ് റഹ് മാന്റെ ഫോണും അക്രമികള്‍ തട്ടിയെടുത്തു. അക്രമത്തിന് ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.
Keywords: Kerala, kasaragod, news, UDF, CPM, Kannur, Assault, election, Media worker, Assault against news reporter; KUWJ Protested