Exhibition | വർണക്കൂട്ടുകൾ കൊണ്ട് വിസ്‌മയം തീർത്ത് വാസവൻ പയ്യട്ടം; കലാസ്വാദകർക്ക് വേറിട്ട അനുഭവമായി ചിത്രപ്രദർശനം; 17ന് സമാപിക്കും
Dec 16, 2023, 16:18 IST
പയ്യന്നൂർ: (KasargodVartha) വർണക്കൂട്ടുകൾ കൊണ്ട് വിസ്‌മയം തീർത്ത് വേറിട്ട കാഴ്ചയൊരുക്കുകയാണ് പ്രശസ്ത കൊളാഷ് ചിത്രകാരൻ വാസവൻ പയ്യട്ടം. പയ്യന്നൂർ ഗാന്ധി പാർകിലുള്ള കേരള ലളിതകലാ അകാഡമി ആർട് ഗാലറിയിൽ നടക്കുന്ന ഇദ്ദേഹത്തിന്റെ 'മഴയുടെ താളങ്ങൾ' എന്ന ഏകാംഗ പ്രദർശനം കലാസ്വാദകർക്ക് വേറിട്ട അനുഭവമാണ് തീർക്കുന്നത്. ഡിസംബർ 10ന് കണ്ണൂർ ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി പി ദിവ്യയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
എട്ട് നാൾ നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിൽ മഴയെ പ്രമേയമാക്കി വാസവൻ ചെയ്ത 30 ചിത്രങ്ങളാണ് ഉൾപെടുത്തിയിട്ടുള്ളത്. ഇതിൽ കൊളാഷും പെയിന്റിംഗുമുണ്ട്. മാസികകളിലെ വർണ താളുകൾ കൈ കൊണ്ട് കീറിയൊട്ടിച്ച കൊളാഷ് ചിത്രങ്ങളിൽ മഴയുടെ കുളിരും കാറ്റിന്റെ വേഗവും ഇലച്ചാർത്തുകൾ ആടിയുലയുന്നതും മനോഹരമായാണ് വാസവൻ ഒരുക്കിയിരിക്കുന്നത്. കുടകിൽ നടന്ന ചിത്രകലാ ക്യാംപിൽ വരച്ച ചിത്രവും പ്രദർശനത്തിലുണ്ട്.
ലളിതമായ നിറവിന്യാസത്തിൽ പ്രൊഫഷനലുകളെയും സാധാരണക്കാരായ ചിത്രകലാസ്വാദകരെയും ഒരു പോലെ ആകർഷിക്കുകയാണ് വാസവൻ. കണ്മുന്നിലെ കാഴ്ചകളാണ് ഓരോ ചിത്രത്തിലും തെളിഞ്ഞുവരുന്നത്.
Keywords: News, Malayalam News, Payyannur, Exhibition, Gandhi park, Art Gallery, Vasavan, Art exhibition offers variety glimpse.
< !- START disable copy paste -->

ഡിസംബർ 17ന് ഞായറാഴ്ച പ്രദർശനം സമാപിക്കും. ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ എ ബി എൻ ജോസഫ്, ഇന്റീരിയർ ഡിസൈനർ സുഹാസ് വേലാണ്ടി എന്നിവരെ ആദരിക്കും. ടി ഐ മധുസൂദനൻ എംഎൽഎ മുഖ്യാതിഥിയാകും. നഗരസഭ ചെയർപേഴ്സൻ ലളിത സംബന്ധിക്കും.