പ്രതിശ്രുത വധുവിന്റെ വീട്ടിലെ കവര്‍ച്ച: എറണാകുളം സ്വദേശിയെ തലക്കടിച്ചുകൊന്ന കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍; കവർന്നത് ഗള്‍ഫില്‍ നഴ്‌സായ യുവതിയുടെ കല്യാണത്തിന് വാങ്ങിവെച്ച സ്വര്‍ണം
Mar 18, 2017, 16:03 IST
കാസർകോട്: (www.kasargodvartha.com 18.03.2017) പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റിലായി. ബദിയടുക്ക ബാറടുക്കയിലെ ശാരദയുടെ വീടിന്റെ വാതില്‍ പൊളിച്ച് അലമാരയിലുണ്ടായിരുന്ന 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കണ്ണൂര്‍ എടക്കാട് ആദികടലായിയിലെ ബഷീറാ(42)ണ് അറസ്റ്റിലായത്. എറണാകുളത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍.
ഇക്കഴിഞ്ഞ ജനുവരി 31 നാണ് കവര്‍ച്ച നടന്നത്. ഗള്‍ഫില്‍ നഴ്‌സായ നിഷയുടെ കല്യാണത്തിന് വാങ്ങിവെച്ച സ്വര്‍ണമാണ് മോഷണം പോയത്. കേസില്‍ നെക്രാജെയില്‍ താമസക്കാരനും കര്‍ണാടക സ്വദേശിയുമായ എം പി ഹരീഷ് കുമാര്‍ (35), മുള്ളേരിയ പൈക്ക റോഡില്‍ കാംപ്‌കോക്ക് സമീപം താമസിക്കുന്ന അശോകന്‍ (38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മംഗളൂരുവിലെ ഒരു ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തിരുന്നു.
കഴിഞ്ഞദിവസം കണ്ണൂര്‍ ചക്കരക്കല്ലില്‍ വെച്ചാണ് ബഷീര്‍ പിടിയിലായത്. ബദിയടുക്ക എസ്‌ഐ എ ദാമോദരന്റെ നേതൃത്വത്തിലുള്ള പോവലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം കളമശ്ശേരിയില്‍ 2006ല്‍ യുവാവിനെ തലക്കടിച്ച് കൊന്ന കേസില്‍ പ്രതിയാണ് ബഷീര്‍. ഈ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ ചാരായ കേസില്‍ ജയിലിലായിരുന്ന അശോകനെ പരിചയപ്പെടുകയും പിന്നീട് ഇരുവരും ഒന്നിച്ച് കവര്‍ച്ച ആസുത്രണം ചെയ്യുകയായിരുന്നുവെന്നുമാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, case, Robbery, Youth, Badiyadukka, Police, arrest, news, Ernakulam, Kannur, Natives, Qatar, Kannur native arrested on robbery case.