Apply Now | എഴുത്തുപാടം സാഹിത്യ കാംപിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: (www.kasargodvartha.com) പയ്യന്നൂര്‍ നഗരസഭ ഡിസംബര്‍ 22 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന പയ്യന്നൂര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി 'എഴുത്തുപാടം' സാഹിത്യ കാംപ് (Camp) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23, 24 തീയതികളിലായി നടക്കുന്ന എഴുത്തുപാടം സാഹിത്യ കാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോടോ പതിച്ച അപേക്ഷയോടൊപ്പം അവരുടെ ഏറ്റവും ഒടുവില്‍ എഴുതിയ സൃഷ്ടിയുടെ പകര്‍പ്പും സമര്‍പിക്കണം.
എഴുത്തുപാടം കാംപില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. തിരഞ്ഞെടുക്കപ്പെടുന്ന 75 പേര്‍ക്കാണ് പ്രവേശനം. ഭക്ഷണം, താമസ സൗകര്യം എന്നിവ സംഘാടകര്‍ ഒരുക്കും. യാത്ര ചെലവുകള്‍ സ്വയം വഹിക്കണം. അപേക്ഷകള്‍ താഴെ പറയുന്ന വിലാസത്തില്‍ ഡിസംബര്‍ 15 നകം അയക്കണം. കണ്‍വീനര്‍, എഴുത്തുപാടം, പയ്യന്നൂര്‍ സാഹിത്യോത്സവം 2022, ഗാന്ധി പാര്‍കിന് സമീപം, പയ്യന്നൂര്‍ 670307 ഫോണ്‍: 04985200103, 9947060870.
Keywords: Kannur, News, Kerala, Top-Headlines, Application, Applications invited for Ezhutupadam Sahitya Camp.