വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
Nov 23, 2011, 17:30 IST
കണ്ണൂര്‍: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2011-12 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2009 ജൂണ്‍ 30 ന് മുമ്പ് ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന 60 വയസ്സില്‍ താഴെയുള്ള തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. എസ്.എസ്.എല്‍.സി. പാസ്സായതിനുശേഷം ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ ഡിസംബര്‍ 31 വരെ ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസുകളില്‍ സ്വീകരിക്കും. ഇതേ ആവശ്യത്തിന് മറ്റ് ഏജന്‍സികളില്‍ നിന്നും ധനസഹായം ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
Keywords: Kannur, Education, Application