തൃക്കരിപ്പൂര്‍ സ്വദേശിനി ഉള്‍പെടെയുള്ള നാലംഗ പെണ്‍വാണിഭ സംഘം കണ്ണൂരില്‍ പിടിയില്‍
Sep 30, 2015, 09:26 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/09/2015) കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശിനി ഉള്‍പെടെയുള്ള നാലംഗസംഘം പോലീസ് പിടിയിലായി. തൃക്കരിപ്പൂരിലെ ഉഷ (34), പയ്യന്നൂര്‍ കണ്ടങ്കാളിയിലെ ഡി. രാഗി (24), പള്ളിക്കുന്നിലെ പി. സുനില്‍ (48), നടാല്‍ ലക്ഷംവീട് കോളനിയിലെ റൈഹാനത്ത് (38) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സി ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച ഉച്ചയോടെ വാടക വീട് റെയ്ഡ് ചെയ്ത് സ്ത്രീകള്‍ ഉള്‍പെടെയുള്ള പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. പള്ളിക്കുന്നിലെ വീട് സുനിലാണ് വാടകയ്‌ക്കെടുത്തത്. ഇവിടെ ദിവസവും വാഹനങ്ങള്‍ എത്തുന്നത്കണ്ട് സംശയംതോന്നിയ നാട്ടുകാര്‍ പെണ്‍വാണിഭസംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. ഈവീട്ടില്‍ അനാസാശ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഉറപ്പാക്കിയ നാട്ടുകാര്‍ പിന്നീട് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഒരു ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരേയും കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്തു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും താമസിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘമാണ് ഒടുവില്‍ പിടിയിലായിരിക്കുന്നത്. ഉഷയെ ഇതിന് മുമ്പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതോടെ പെണ്‍വാണിഭവുമായി ബന്ധമുള്ള കൂടുതല്‍പേരെകുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Keywords: Kannur, Kasaragod, Cheruvathur, Kerala, Woman, Molestation,