കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് അപകടം; 3 മരണം
Jun 7, 2021, 08:32 IST
കണ്ണൂര്‍: (www.kasargodvartha.com 07.06.2021) കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പയ്യാവൂര്‍ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി രജിന (37), ആംബലന്‍സ് ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ കണ്ണൂര്‍ എളയാവൂരിലാണ് അപകടം നടന്നത്
പയ്യാവൂരില്‍ നിന്നും വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സമീപത്തുള്ള ആല്‍മരത്തില്‍ ടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
Keywords: Kannur, News, Kerala, Top-Headlines, Death, Accident, Ambulance, Ambulance hits tree in Kannur; 3 died