പെണ്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്തെന്ന് ആരോപണം; പത്താം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് ഓടോ ഡ്രൈവര്‍
കണ്ണൂര്‍: (www.kasargodvartha.com 02.03.2021) കണ്ണൂര്‍ പാനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. തിങ്കളാഴ്ച ഉച്ചയോടെയാണ് പാനൂര്‍ ചെണ്ടയാട് സ്വദേശിയായ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ മര്‍ദിച്ച ഓടോ ഡ്രൈവര്‍ ജിനീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂര്‍ പൊലീസ് അറിയിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാര്‍ത്ഥിയെ ജിനീഷ് തല്ലിയത്.
സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മര്‍ദനമെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു. സ്ഥലത്തുണ്ടായ പ്രദേശവാസികള്‍ പിന്നീട് ജിനീഷിനെയും വിദ്യാര്‍ഥിയെയും പിടിച്ചുമാറ്റുകയായിരുന്നു. കൂട്ടുകാരിക്കൊപ്പം നടന്ന് വരുമ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ ജിനീഷ് തന്നെ അടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും മര്‍ദനത്തിനിരയായ വിദ്യാര്‍ഥി പറയുന്നു. വിദ്യാര്‍ത്ഥി വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Keywords: Kannur, News, Kerala, Top-Headlines, Attack, Student, Crime, Police, Complaint, Allegedly traveling with the girl; Student attacked by auto driver.