അമ്മത്തൊട്ടിലില്‍ അലാറം മുഴങ്ങി; ഓടിയെത്തിയ നഴ്‌സുമാര്‍ തൊട്ടിലില്‍ കണ്ടത് പൂസായ 60കാരനെ
Jun 11, 2015, 21:30 IST
കാസര്‍കോട്: (www.kasargodvartha.com 11/06/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയോടനുബന്ധിച്ചുള്ള അമ്മത്തൊട്ടിലില്‍ അലാറം മുഴങ്ങി. ഏതോ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്ന് കരുതി നഴ്‌സുമാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് 60 കാരന്‍ തൊട്ടിലില്‍ ഇരിക്കുന്ന കാഴ്ച.
വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് 60കാരന്റെ കയ്യിലുണ്ടായിരുന്നു. നഴ്‌സുമാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ആള്‍ നല്ല മദ്യലഹരിയിലായിരുന്നു. പ്രായമേറിയത് കൊണ്ടും കണ്ണൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് കൈവശമുള്ളതിനാലും ഇയാളെ പിന്നീട് എല്ലാം തെളിഞ്ഞ ശേഷം താക്കീത് ചെയ്ത് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.