Swine Flu | ആഫ്രികന്‍ പന്നിപ്പനി: ഫാമിലെ 90 പന്നികളെ കൂട്ടദയാവധത്തിന് ഇരയാക്കും
Nov 21, 2022, 10:44 IST
പേരാവൂര്‍: (www.kasargodvartha.com) കാഞ്ഞിരപ്പുഴയ്ക്ക് സമീപം ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ 90 പന്നികളെ തിങ്കളാഴ്ച (നവംബര്‍ 21) ദയാവധത്തിന് വിധേയമാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനെതിരെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തോരണം തോട്ടത്തില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഒരാഴ്ച മുന്‍പ് ഫാമിലെ ഒരു പന്നി ചത്തതിനെ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ബംഗല്രിലെ എസ് ആര് എല്‍ ഡി ലാബിലേക്ക് സാംപിളുകള്‍ അയച്ച് പരിശോധിച്ചതോടെയാണ് ഫാമിലെ പന്നികള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചത്. കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പഞ്ചായത് തലത്തിലും യോഗം ചേര്‍ന്നതിന് ശേഷമാണ് ദയാവധത്തിനുള്ള ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്.
ദേശീയ കര്‍മപദ്ധതി നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ദയാവധം നടത്തി രോഗം ബാധിച്ച പന്നികളെ ശാസ്ത്രീയമായി മറവ് ചെയ്യുമെന്ന് ജില്ലാമൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ എം ജെ ലേഖ അറിയിച്ചു.
Keywords: News,Kerala,State,Animals,Killed,Top-Headlines,Kannur,Disease,Top-Headlines,Trending, Health, African Swine Flu; Pigs will be euthanized