ആശിച്ചു വാങ്ങിയ സ്‌കൂട്ടറാണ്, മഴക്കെടുതിയില്‍ പെട്ടവരുടെ ദുരിതത്തിനു മുന്നില്‍ മറ്റൊന്നും ഓര്‍ത്തില്ല; വാഹനം വിറ്റു കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, യുവാവിന്റെ നന്മ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
Aug 13, 2019, 12:08 IST
കണ്ണൂര്‍: (www.kasargodvartha.com 13.08.2019) ആശിച്ചു വാങ്ങിയ സ്‌കൂട്ടര്‍ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച യുവാവിന്റെ നന്മയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മഴക്കെടുതിയില്‍ പെട്ടവരുടെ ദുരിതത്തിനു മുന്നില്‍ ആദി ബാലസുധ മറ്റൊന്നിനെ കുറിച്ചും ഓര്‍ത്തില്ല. 69,000 രൂപയ്ക്കു വാങ്ങിയ സ്‌കൂട്ടര്‍ 40,000 രൂപയ്ക്ക് അയല്‍വാസിക്കു വിറ്റ് പണം വാങ്ങി ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു.
ആരെയും ഒന്നും അറിയിക്കാതെ കഴിഞ്ഞ പ്രളയകാലത്തു സഹായിച്ചതു പോലെ ഈ പ്രളയകാലത്തും സഹായിക്കണമെന്നു മാത്രമേ ആദി ചിന്തിച്ചിരുന്നത്. എന്നാല്‍ ഇക്കൊല്ലം ആരും ഒന്നും കൊടുക്കുന്നില്ലെന്ന പ്രചാരണം കേട്ടപ്പോള്‍ ഇത് അറിയിക്കണമെന്ന് വിചാരിച്ചാണ് ആദി സ്‌കൂട്ടര്‍ വിറ്റു തുക അയച്ച കാര്യം ഫെയ്‌സ്ബുക്കില്‍ അറിയിച്ചത്.
ഉടനെ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായി. സ്‌കൂട്ടര്‍ വില്‍ക്കേണ്ടിയിരുന്നില്ല എന്നു പറഞ്ഞ സുഹൃത്തുക്കളോട് ആദിക്ക് കൊടുത്ത മറുപടി 'കാറുണ്ട്.. സ്‌കൂട്ടര്‍ വിറ്റതു വലിയ കാര്യമല്ല' എന്നായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, Top-Headlines, Social-Media, Fund, Scooter, Adhi selling scooter for flood fund collection