കൊവിഡ് ചികിത്സാരംഗത്ത് പരിയാരം മെഡിക്കല്‍ കോളേജിന് വീണ്ടും അംഗീകാരത്തിന്റെ പൊന്‍തൂവല്‍
Apr 23, 2020, 21:44 IST
കണ്ണൂര്‍: (www.kasargodvartha.com 23.04.2020) കൊവിഡ് ചികിത്സാരംഗത്ത് രാജ്യത്തെ മികവാര്‍ന്ന. ആതുരാലയമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മാറുന്നു. ഗര്‍ഭിണിയായ കൊവിഡ് രോഗമുക്തയായ യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കിയതും 80 വയസുള്ള വയോധിക കൊവിഡ് രോഗമുക്തയായി വീട്ടിലേക്ക് മടങ്ങിയതും പരിയാരത്തിന്റെ പൊന്‍ തൂവലുകളാണ്. ഇതിനോടൊപ്പമാണ് മറ്റൊരു അംഗീകാരം കൂടി പരിയാരത്തെ തേടിയെത്തിയത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കോവിഡ് പരിശോധനാ ലാബുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) ന്റെ അംഗീകാരം ലഭിച്ചതാണ് മറ്റൊരു പൊന്‍ തൂവല്‍.
ഇതോടൊപ്പം തന്നെ കോട്ടയം മെഡിക്കല്‍ കോളേജിനും ഐ.സി.എം.ആര് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ 14 സര്‍ക്കാര്‍ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലുമാണ് കോവിഡ് 19 പരിശോധനാ സൗകര്യമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളേജിലെ ലാബില്‍ വെള്ളിയാഴ്ച്ച മുതല്‍ കോവിഡ് പരിശോധന തുടങ്ങും. നാല് റിയല്‍ ടൈം പി.സി.ആര് മെഷീനുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ ദിവസവും 15 സാമ്പിളുകളും പിന്നീട് 60 സാമ്പിളുകളും ഇവിടെ പരിശോധിക്കാന്‍ കഴിയും. പരിശോധനകള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ പത്ത് റിയല്‍ ടൈം യന്ത്രങ്ങള്‍ കൂടി വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, News, COVID-19, Top-Headlines, Trending, Kannur, Medical College, Acknowledgment for Pariyaram Medical college