പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്
Aug 28, 2018, 12:20 IST
കണ്ണൂര്‍:(www.kasargodvartha.com 28/08/2018) പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി റീജനല്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് ഉത്തരമേഖല ജയില്‍ ഡിഐജി, എസ് സന്തോഷ് കുമാര്‍ ബുധനാഴിച്ച കണ്ണൂര്‍ വനിതാ ജയിലില്‍ നേരിട്ടെത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിജിപിക്ക് സമര്‍പിക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്‌തേക്കും. ജയില്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ നടപടിക്ക് വീധേയമാകുമെന്നാണ് വിവരം.
അതേ സമയം സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പയ്യാമ്പാലത്ത് അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്ന സ്ഥലത്ത് അടക്കം ചെയ്തു. മനുഷ്യാവകാശ കമ്മീഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി ഉള്ളതിനാല്‍ വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിന് മൃതദേഹം പുറത്തെടുക്കേണ്ടി വരുമെന്ന സംശയവും നിലനില്‍ക്കുന്നതിനാലും മൃതദേഹം ദഹിപ്പിക്കാതെയാണ് സംസ്‌ക്കാര ചടങ്ങ് നടത്തിയത്.
ജയില്‍ ഉദ്യോഗസ്ഥര്‍ മാത്രമേ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുള്ളു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അനാഥമായ മൃതദേഹം കണ്ണൂര്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ സമ്മതത്തോടെ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Accused, Suicide, Report, Postmortem, Deadbody, Police, Jail, Accused suicide in jail; report against prison authorities